Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 11:58 PM GMT Updated On
date_range 4 April 2022 11:58 PM GMTമോഡൽ പ്രീ സ്കൂൾ ശില്പശാല ആരംഭിച്ചു
text_fieldsbookmark_border
കുണ്ടംകുഴി: കേരളത്തിലെ പ്രീ പ്രൈമറി വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള ജി.എച്ച്.എസ്.എസ്. കുണ്ടംകുഴിയിൽ ഒരുക്കുന്ന പഠനോപകരണ നിർമാണത്തിനു വേണ്ടിയുള്ള രണ്ടു ദിവസത്തെ അക്കാദമിക ശില്പശാല ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. എസ്.എൻ. സരിത ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ ജില്ല പ്രോജക്ട് കോഓഡിനേറ്റർ പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. ജില്ല പ്രോഗ്രാം ഓഫിസർ കെ.പി. രഞ്ജിത്ത്, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി. വരദരാജ്, പി.ടി.എ പ്രസിഡന്‍റ് സുരേഷ് പായം, എസ്.എം.സി ചെയർമാൻ എം രഘുനാഥ്, പ്രിൻസിപ്പൽ കെ. രത്നാകരൻ എന്നിവർ സംസാരിച്ചു. ശില്പശാലയിൽ കലാകാരന്മാരായ പ്രമോദ് അടുത്തില, എം.വി. പ്രകാശ്, സ്പെഷലിസ്റ്റ് അധ്യാപകർ, ട്രെയിനർമാരായ പി.വി. ഉണ്ണി രാജൻ, പി. രാജഗോപാലൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പ്രഥമാധ്യാപകർ കെ.ടി. കുഞ്ഞുമൊയ്തു സ്വാഗതവും നിർമാണ കമ്മിറ്റി കൺവീനർ കെ. അശോകൻ നന്ദിയും പറഞ്ഞു. preprimary സമഗ്ര ശിക്ഷ കേരള ജി.എച്ച്.എസ്.എസ്. കുണ്ടംകുഴിയിൽ ആരംഭിച്ച പഠനോപകരണ നിർമാണ ശില്പശാല
Next Story