Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:28 AM IST Updated On
date_range 5 April 2022 5:28 AM ISTവലിയ വാഹനങ്ങൾക്ക് പാരയായി മേലാങ്കോട്ട് റോഡ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: കുന്നുമ്മൽ മുതൽ മേലാങ്കോട്ട് വരെയുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചതോടെ വലിയ വാഹനങ്ങൾക്ക് പാരയായി. ചെറിയ രണ്ടു വാഹനങ്ങൾക്ക് മാത്രം പോകാനുള്ള വീതിയിൽ റോഡുയർത്തി കോൺക്രീറ്റ് ചെയ്തതോടെ വശങ്ങളിൽ വലിയ തിട്ടയാണ്. പലയിടത്തും കോൺക്രീറ്റ് വേസ്റ്റുകൊണ്ട് നികത്തിയെങ്കിലും വലിയ വാഹനങ്ങൾ വരുമ്പോൾ ഇതിലേക്ക് കയറ്റാൻ ചെറിയ വാഹനങ്ങളും തയാറാകുന്നില്ല. ഇവിടത്തെ വീടുകളിലേക്കും കടകളിലേക്കും പോകുന്ന ഡ്രൈവർമാർ കോൺക്രീറ്റ് റോഡിൽ തന്നെ വാഹനം പാർക്ക് ചെയ്ത് പോകുമ്പോൾ വലിയ വാഹനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. കുന്നുമ്മലിൽനിന്ന് കയറുമ്പോൾ തന്നെ ഇരുഭാഗത്തും ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും പാർക്ക് ചെയ്യുന്നതോടെ വലിയ വാഹനങ്ങൾക്ക് ഇവ മാറ്റുന്നതു വരെയും കാത്തിരിക്കേണ്ടിവരുന്നു. ചില വീടുകളിലെ അലങ്കാരച്ചെടികളുടെ കൊമ്പ് റോഡിലേക്ക് നീണ്ടതോടെ വാഹനങ്ങളിൽ പോകുന്നവരുടെ മുഖത്തടിക്കുന്നതും പതിവാണ്. വളവുകളിൽ എതിരെ വരുന്ന വാഹനങ്ങളെ കാണാനും തടസ്സമുണ്ട്. ഇതൊക്കെ വെട്ടിയൊതുക്കണമെന്നും റോഡരികിലെ തിട്ടകളിൽ മണ്ണിട്ട് പഴയതുപോലെയാക്കണമെന്നാണ് ആവശ്യം. മടിക്കൈ ഉൾപ്പെടെയുള്ള കിഴക്കൻ പ്രദേശത്തേക്ക് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നുള്ള എളുപ്പവഴിയാണ് നെല്ലിക്കാട്ട് റോഡ്. ഈ റോഡ് എട്ട് മീറ്ററായി വീതികൂട്ടി മെക്കാഡം ചെയ്ത് ചെമ്മട്ടം വയൽ കാലിച്ചാനടുക്കം റോഡിന്റെ ഭാഗമാക്കണമെന്നും ആവശ്യമുണ്ട്. പലരും സർവിസ് അവസാനിപ്പിച്ചതോടെ ഈ റൂട്ടിൽ ഇപ്പോൾ ഒരു സ്വകാര്യ ബസേ ശേഷിക്കുന്നുള്ളൂ. knhd melangott road കുന്നുമ്മൽ മുതൽ മേലാങ്കോട്ട് വരെയുള്ള കോൺക്രീറ്റ് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story