Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബഹുസ്വരതയിൽ...

ബഹുസ്വരതയിൽ വിശ്വസിക്കുന്നവർക്ക് കോൺഗ്രസിലാണ് പ്രതീക്ഷ-മുല്ലപ്പള്ളി

text_fields
bookmark_border
ഉദുമ: ബഹുസ്വരതയിൽ വിശ്വാസമുള്ള കോടിക്കണക്കിന് ജനങ്ങൾ ഇന്നും കോൺഗ്രസിൽ പ്രതീക്ഷ അർപ്പിച്ച് നിൽക്കുകയാണെന്ന് കെ.പി.സി. സി മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആദർശ ശുദ്ധിയും ആത്മാർഥതയുമുള്ള ഒരു നേതൃത്വം എന്നും കോൺഗ്രസിൽ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയും പ്രമുഖ സഹകാരിയുമായ തച്ചങ്ങാട് ബാലകൃഷ്ണന്റെ ആറാം ചരമവാർഷികത്തിൽ പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. അദ്ദേഹത്തിന്റെ പേരിൽ പ്രഖ്യാപിച്ച പ്രഥമ പുരസ്കാരം മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ രാമനാഥ് പൈക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി സമ്മാനിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അനുസ്മരണ പ്രഭാഷണം നടത്തി, കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, ഡി.സി.സി മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ, ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിനോദ്കുമാർ പള്ളയിൽവീട്, പി.വി. സുരേഷ്, സത്യൻ പൂച്ചക്കാട്, ബി.പി. പ്രദീപ്കുമാർ, രാജേഷ് പള്ളിക്കര, വി.വി. കൃഷ്ണൻ, ചന്തുകുട്ടി പൊഴുതല, ബാലകൃഷ്ണൻ നായർ, രവീന്ദ്രൻ കരിച്ചേരി, രാകേഷ് കരിച്ചേരി, അഡ്വ. മണികണ്ഠൻ നമ്പ്യാർ, രത്നാകരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ചന്ദ്രൻ തച്ചങ്ങാട് സ്വാഗതവും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി.എം. ഷാഫി നന്ദിയും പറഞ്ഞു. mullapally33.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story