Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 12:06 AM GMT Updated On
date_range 4 April 2022 12:06 AM GMTസിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ നീക്കം -ഡി.വൈ.എഫ്.ഐ
text_fieldsbookmark_border
ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം സമാപിച്ചു ചെറുവത്തൂർ: കേരളത്തിന്റെ സാമൂഹിക പുരോഗതിയിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാൻ മുഴുവൻ ജനാധിപത്യ വാദികളും മുന്നിട്ടിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കെ- റെയിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനമായ സാമൂഹിക ആഘാത പഠനത്തിന് നാട്ടിയ അടയാളക്കല്ലുകൾ പിഴുതെറിഞ്ഞും കലാപാഹ്വാനം ചെയ്ത് സമരാഭാസത്തിന് നേതൃത്വം കൊടുക്കുന്ന വലത് പക്ഷ വർഗീയ ശക്തികളുടെ തെറ്റായ നടപടി ജനങ്ങളിലെത്തിക്കണം. രക്തസാക്ഷി ഔഫ് അബ്ദുൽ റഹിമാൻ നഗരിയിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സമ്മേളനം പൊതു സമ്മേളനത്തോടെ സമാപിച്ചു. ജില്ല കമ്മിറ്റിക്ക് വേണ്ടി ജില്ല സെക്രട്ടറി സി.ജെ. സജിത്ത്, സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എന്നിവർ മറുപടി പറഞ്ഞു. സംഘാടക സമിതിക്ക് വേണ്ടി പി.പി. ചന്ദ്രൻ നന്ദി പറഞ്ഞു. പി.കെ. നിശാന്ത്, സി.ജെ. സജിത്ത്, രേവതി കുമ്പള, എം. രാജീവൻ, ഒ.വി. പവിത്രൻ, കെ.എം. വിനോദ്, എൻ. പ്രിയേഷ്, രതീഷ് നെല്ലിക്കാട്ട്, ബി.സി. പ്രകാശ്, കെ. രാജു, കെ.പി. വിജയകുമാർ, കെ.പി. സുജിത്ത്, സുരേഷ് വയമ്പ്, കെ. മണി, പി. വി. അനു, സജിത, ഷീബ പനയാൽ എന്നിവർക്ക് യാത്രയയപ്പ് നൽകി. പൊതുസമ്മേളനം ടി.കെ. ഗംഗാധരൻ നഗരിയിൽ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷാലു മാത്യു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട്, സംഘാടക സമിതി ചെയർമാൻ ഇ. കുഞ്ഞിരാമൻ, സി.പി.എം ജില്ല കമ്മിറ്റിയംഗം കെ.വി. ജനാർദനൻ എന്നിവർ സംസാരിച്ചു. കെ. കനേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഷാലു മാത്യു (പ്രസി.), കെ.വി. നവീൻ, കെ. കനേഷ്, അനിഷേധ്യ (വൈസ് പ്രസി.) ,രജീഷ് വെള്ളാട്ട് (സെക്ര.), പി. ശിവപ്രസാദ്, എ.വി. ശിവപ്രസാദ്, സാദിഖ് ചെറുഗോളി (ജോ. സെക്ര. ), കെ. സബീഷ് (ട്രഷ.), സി.വി. ഉണ്ണികൃഷ്ണൻ, നസീറുദ്ദീൻ, എം.വി. രതീഷ്, വി. ഗിനീഷ് (സെക്രട്ടേറിയറ്റംഗങ്ങൾ). പടം :...ഷാലു മാത്യു (പ്രസി.), രജീഷ് വെള്ളാട്ട് (സെക്ര.)
Next Story