Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:33 AM IST Updated On
date_range 4 April 2022 5:33 AM IST'ആംബുലൻസ് ഡ്രൈവർമാർക്ക് സൗജന്യ ചികിത്സ നൽകണം'
text_fieldsbookmark_border
കാഞ്ഞങ്ങാട്: ആംബുലൻസ് ഡ്രൈവർമാർക്ക് സൗജന്യ ചികിത്സ നൽകണമെന്ന് ജില്ല ആംബുലൻസ് ഡ്രൈവേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു. ആംബുലൻസ് ഡ്രൈവർമാരെ ആരോഗ്യ പ്രവർത്തകരായി അംഗീകരിക്കണമെന്നും ജില്ല സമ്മേളനം വ്യക്തമാക്കി. പെട്രോൾ- ഡീസൽ പാചകവാതക അവശ്യസാധനങ്ങളുടെ വിലവർധന പിടിച്ചുനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവശ്യമായ ഇടപെടൽ നടത്തണം. അലാമിപ്പള്ളി ഫ്രണ്ട്സ് ക്ലബിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.വി. സുബിൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന കോഓഡിനേറ്റർ ശ്രീജിത്ത് കണ്ണൂർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ആംബുലൻസ് സേവന രംഗത്ത് 20 വർഷം പൂർത്തീകരിച്ച സജി കാഞ്ഞങ്ങാട്, രതീഷ് നീലേശ്വരം, മുഹമ്മദ് ഇസ്ലാം എന്നിവരെ ആദരിച്ചു. സുരേഷ് തേജസ്വിനി സ്വാഗതവും ട്രഷറർ രതീഷ് വിപഞ്ചിക നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സുബിൻ കെ. ഭാസ്കർ(പ്രസി.), അനിൽ കുമാർ നീലേശ്വരം(വൈ. പ്രസി), സുരേഷ് തേജസ്വിനി(സെക്ര.), സബിൻ കാഞ്ഞങ്ങാട് ( ജോ:സെക്ര.), മനോജ് കാസർകോട് (ട്രഷ.) photoambulance conference
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story