Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'പാർക്കും കളിസ്ഥലവും...

'പാർക്കും കളിസ്ഥലവും അനുവദിക്കണം'

text_fields
bookmark_border
മൊഗ്രാൽ പുത്തൂർ: ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്ക്‌ പാർക്കും കളിസ്ഥലവും അനുവദിക്കണമെന്ന് ബാലസംഘം മൊഗ്രാൽ പുത്തൂർ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ടി.എം. രാജേഷ് ഉദ്ഘാടനം ചെയ്തു. എം. ആദിത്യൻ അധ്യക്ഷത വഹിച്ചു. തമന്ന ഔഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കൺവീനർ ടി. ബാലകൃഷ്ണൻ, ഏരിയ ജോയിൻ കൺവീനർ അജിത്ത്, ലോക്കൽ കൺവീനർ പി. ഭാസ്കരൻ, റഫീഖ് കുന്നിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. ആദിത്യൻ (പ്രസി), പല്ലവി (വൈസ് പ്രസി), തമന്ന ഔഫ് (സെക്ര), സഫ്‌ദർ ഹാസ്മി (ജോ. സെക്ര), പി. ഭാസ്കരൻ (കൺ), പ്രസീത (ജോ. കൺ), അസർ പെരിയടുക്ക ( കോഓഡിനേറ്റർ) balasangam ബാലസംഘം മൊഗ്രാൽ പുത്തൂർ വില്ലേജ് സമ്മേളനം ടി.എം. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു മാലിക് ദീനാർ ഇസ്​ലാമിക് അക്കാദമി പ്രവേശനം കാസർകോട്: ദാറുൽ ഹുദ ഇസ്​ലാമിക് യൂനിവേഴ്സിറ്റിയുടെ ജില്ലയിലെ പ്രമുഖ സ്ഥാപനമായ തളങ്കര മാലിക് ദീനാർ ഇസ്​ലാമിക് അക്കാദമിയിലേക്ക് പ്രവേശനം തുടങ്ങി. മദ്​റസ അഞ്ചാം ക്ലാസ് പാസായ/ ഈ വർഷം പരീക്ഷയെഴുതിയവർക്ക് അപേക്ഷിക്കാം .www.dhiu.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശാലമായ ലൈബ്രറി, ആധുനിക സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സമാർട്ട് റൂം, പ്രോഗ്രാം ഹാൾ തുടങ്ങി സൗകര്യങ്ങളും സ്ഥാപനത്തിലുണ്ട്. ഭക്ഷണം, താമസം, പ്രാഥമിക ചികിത്സ എന്നിവ തീർത്തും സൗജന്യമായ സ്ഥാപനം മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ കീഴിലാണ്. റമദാൻ 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഫോൺ: 9809575989,04994 224171.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story