Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:28 AM IST Updated On
date_range 4 April 2022 5:28 AM ISTജോയന്റ് കൗണ്‍സില്‍ ജില്ല ഓഫിസിന് തറക്കല്ലിട്ടു
text_fieldsbookmark_border
കാസര്‍കോട്: ജോയന്റ് കൗണ്‍സില്‍ ജില്ല കമ്മിറ്റി ഓഫിസിനു വേണ്ടി സ്ഥാപിക്കുന്ന പി.പി. കുമാരൻ സ്മാരക മന്ദിരത്തിന് ശിലയിട്ടു. വിദ്യാനഗറിൽ ജില്ല കമ്മിറ്റി വാങ്ങിയ നാലേകാൽ സെന്റ് സ്ഥലത്താണ് സ്മാരകം നിർമിക്കുക. ശിലാസ്ഥാപനം സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം ഇ. ചന്ദ്രശേഖരന്‍ എം.എൽ.എ നിർവഹിച്ചു. ജോയന്റ് കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻ സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജോ. കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, സെക്രട്ടേറിയറ്റ് അംഗം സുഗൈദ കുമാരി, സംസ്ഥാന കമ്മിറ്റി അംഗം വി. ഭുവനേന്ദ്രൻ, മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം രവീന്ദ്രൻ മാണിയാട്ട്, ജില്ല പ്രസിഡന്റ് കെ. പ്രീത, ജോയന്റ് കൗൺസിൽ ജില്ല സെക്രട്ടറി പ്രസാദ് കരുവളം എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി ജനറൽ കൺവീനർ നരേഷ് കുന്നിയൂർ സ്വാഗതം പറഞ്ഞു. e chandra sekharan ജോയന്റ് കൗൺസിൽ ജില്ല കമ്മിറ്റി ഓഫിസ് ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന്‍ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story