Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനീലേശ്വരം...

നീലേശ്വരം അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം ഹെഡ് ഓഫിസ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

text_fields
bookmark_border
നീലേശ്വരം: നീലേശ്വരം അഗ്രികൾചറിസ്റ്റ് വെൽഫയർ സഹകരണ സംഘത്തിന്റെ പുതിയ ഹെഡ് ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. എം. രാജഗോപാലന്‍ എം. എല്‍.എ അധ്യക്ഷത വഹിച്ചു. ഓഫിസ് മിനി ഓഡിറ്റോറിയം മുന്‍ എം.പി പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. കോ ഓപറേറ്റിവ് ഡെപ്പോസിറ്റ് ഗാരന്റി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി സതീഷ് ചന്ദ്രന്‍, കോണ്‍ഫറന്‍സ് ഹാള്‍, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ കമേഴ്ഷ്യല്‍ കോംപ്ലക്സ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ സെയ്ഫ് ലോക്കർ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്സൻ ടി.വി. ശാന്ത ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കാസര്‍കോട് ജോ. രജിസ്ട്രാര്‍ ജനറല്‍ എ. രമ ആദ്യ നിക്ഷേപം സ്വീകരിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ സാബു എബ്രഹാം മൊബൈല്‍ ബാങ്കിങ് ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് അസി. രജിസ്ട്രാര്‍ കെ. രാജഗോപാലന്‍ മെംബര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. നീലേശ്വരം കോഓപറേറ്റിവ് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കെ.പി. നാരായണന്‍, നീലേശ്വരം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ നായര്‍, നീലേശ്വരം ബ്ലോക്ക് അഗ്രികള്‍ചറിസ്റ്റ് ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് കെ.കെ. നാരായണന്‍, നഗരസഭ കൗണ്‍സിലര്‍ ഇ. ഷജീര്‍, ഹോസ്ദുര്‍ഗ് സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ. ബാലകൃഷ്ണന്‍, കണ്‍കറന്റ് ഓഡിറ്റര്‍ കെ. ജഗദീഷ് ശ്രീധര്‍, എം. രാജന്‍, മാമുനി വിജയന്‍, റഫീഖ് കോട്ടപ്പുറം, പി. വിജയകുമാര്‍, ടി. രാധാകൃഷ്ണന്‍, ഷംസുദ്ദീന്‍ അരിഞ്ചിറ, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെ. രഘു, കെ.വി. സുരേഷ് കുമാര്‍, വി.വി. ഉദയകുമാര്‍, സര്‍ഗം വിജയന്‍ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് കെ.പി. രവീന്ദ്രന്‍ കണ്ണോത്ത് സ്വാഗതവും സെക്രട്ടറി പി.വി. ഷീജ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story