Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാലിക് ദീനാർ...

മാലിക് ദീനാർ സ്ഥാപനങ്ങൾ സിൽവർ റെയിൽ രൂപരേഖയിൽ വലിയ ജുമുഅത്ത് പള്ളി യോഗം നാലിന്

text_fields
bookmark_border
കാസർകോട്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പ്രസിദ്ധമായ മാലിക് ദീനാർ പള്ളിസ്ഥാപനങ്ങൾ സിൽവർ റെയിൽ രൂപരേഖയിൽ. മാലിക്​ ദീനാർ യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും ഒരു മഹല്ല് മുഴുവനുമടങ്ങുന്ന സ്ഥലവും ഖബർസ്ഥാനുമടക്കം സിൽവർ റെയിൽ അലൈൻമെന്‍റിൽ വന്നതോടെ ഇക്കാര്യത്തിൽ നിലപാട്​ സ്വീകരിക്കാൻ വലിയ ജുമുഅത്ത് പള്ളി യോഗം തിങ്കളാഴ്ച ചേരും. പള്ളിയും യതീംഖാനയും ഖബർസ്ഥാനും മഹല്ലും മഹല്ലുകളിലെ വീടും മറ്റു ആരാധനാലയങ്ങളും ഒഴിവാക്കണമെന്നാണ്​ പള്ളിക്കമ്മിറ്റിയുടെ ആവശ്യം. ഇവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതുസംബന്ധിച്ച് അന്തിമരൂപം നൽകാനാണ് മാലിക് ദീനാർ പള്ളി കൗൺസിൽ അംഗങ്ങളുടെയും ദഖീറത്ത് ഉഖ്റ സംഘത്തിന്‍റെയും സംയുക്ത യോഗം തിങ്കളാഴ്ച രാവിലെ 10.30ന് പള്ളിക്കമ്മിറ്റി ഹാളിൽ ചേരുന്നത്​. വൈസ് പ്രസിഡന്‍റ്​ ടി. ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, കെ.എ. മുഹമ്മദ് ബഷീർ, പി.എ. സത്താർ ഹാജി, കെ.എം. അബ്ദുൽ റഹ്മാൻ, കെ.എച്ച്. അഷ്റഫ്, എൻ.കെ. അമാനുല്ല, അഹമ്മദ് ഹാജി അങ്കോല, മുഹമ്മദ്​ ഹാജി വെൽക്കം, കെ.എം. ബഷീർ, ഹസൈനാർ ഹാജി തളങ്കര എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story