Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 11:58 PM GMT Updated On
date_range 2 April 2022 11:58 PM GMTതൊഴിലുറപ്പ് പദ്ധതി: കോടോം-ബേളൂര്‍ ജില്ലയില്‍ ഒന്നാമത്
text_fieldsbookmark_border
കാസർകോട്: തൊഴിലുറപ്പ് പദ്ധതിയില്‍ 274854 തൊഴില്‍ ദിനങ്ങളോടെ ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തി കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായുള്ള വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള ആസ്തി രൂപവത്കരണ പ്രവൃത്തികള്‍, ഗ്രാമീണ അടിസ്ഥാന സൗകര്യ പ്രവൃത്തികളായ റോഡുനിർമാണം, സ്‌കൂളുകള്‍ക്ക് കിച്ചണ്‍ ഷെഡ്, അംഗൻവാടികള്‍ തുടങ്ങിയ പ്രവൃത്തികള്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിവരുകയാണ്. മണ്ണ്-ജല സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പൊതുപ്രവൃത്തികള്‍ പഞ്ചായത്തില്‍ നടപ്പിലാക്കി. കല്ലുകയ്യാല, മണ്ണ് കയ്യാല, തോടുകളുടെ നവീകരണം എന്നിവയും തൊഴിലുറപ്പുവഴി നടത്തിവരുന്നുണ്ട്. കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് കോടോം പാടശേഖരം, കൈത്തോട് എന്നിവയുടെ നവീകരണം പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവൃത്തികളില്‍ എടുത്തുപറയേണ്ടതാണ്. ആലടുക്കം അംഗൻവാടി, ബേളൂര്‍ യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും നേട്ടം കൈവരിക്കാന്‍ സഹായിച്ചു. തൊഴിലുറപ്പ് പ്രവൃത്തിവഴി നൂറിലധികം റോഡുകളുടെ കോണ്‍ക്രീറ്റ്, സോളിങ് ജോലികള്‍ പഞ്ചായത്തില്‍ നടത്തി. ആകെ 274854 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ പഞ്ചായത്തിനു സാധിച്ചു. തൊഴിലുറപ്പ് പദ്ധതി വഴി 1404 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ പഞ്ചായത്ത് സൃഷ്ടിച്ചു. തൊഴിലാളികളുടെ കൂലിയിനത്തില്‍ 8.35 കോടി രൂപയും മെറ്റീരിയല്‍ ഇനത്തില്‍ 3.28 കോടി രൂപയുമടക്കം ആകെ 11.78 കോടി രൂപ ചെലവഴിച്ചു. ഒപ്പം 100 ശതമാനം നികുതി പിരിവ് എന്ന നേട്ടവും കോടോം-ബേളൂര്‍ പഞ്ചായത്ത് സ്വന്തമാക്കി. പദ്ധതി വിഹിതത്തിന്റെ 96 ശതമാനം ചെലവഴിച്ച് മികച്ച പ്രവര്‍ത്തനവും കോടോം പഞ്ചായത്ത് കാഴ്ചവെച്ചു. ടെൻഡര്‍ ക്ഷണിച്ചു തൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം നേരിടുന്ന വിവിധ പ്രദേശങ്ങളില്‍ കേരള ജല അതോറിറ്റി ടാങ്കര്‍ ഫില്ലിങ് പോയന്റില്‍നിന്നും കുടിവെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നതിന് ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനങ്ങളുടെ ഉടമസ്ഥരില്‍നിന്നും ടെൻഡര്‍ ക്ഷണിച്ചു. ഒരു ട്രിപ്പില്‍ 5000 ലിറ്ററില്‍ കുറയാതെ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ഒരു കിലോമീറ്ററിനുള്ള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. കൂടുതല്‍ വിവരങ്ങൾ പഞ്ചായത്ത് ഓഫിസിൽ ലഭിക്കും. വെബ്സൈറ്റ് www.tender.Isgkerala.gov.in.
Next Story