Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:28 AM IST Updated On
date_range 3 April 2022 5:28 AM ISTപിലിക്കോട് വയൽ ഗവ. വെൽഫെയർ എൽ.പി സ്‌കൂൾ ശതാബ്ദിക്ക് നാളെ തുടക്കം
text_fieldsbookmark_border
തൃക്കരിപ്പൂർ: ഒരുനൂറ്റാണ്ടുകാലം നാടിന് അക്ഷരവെളിച്ചം പകർന്ന പിലിക്കോട് വയൽ ഗവ. വെൽഫെയർ എൽ.പി സ്‌കൂളിന് ശതാബ്ദിയാഘോഷം. ഏപ്രിൽ മുതൽ ഡിസംബർവരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ഒരുക്കമായെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശതാബ്ദിയാഘോഷം നാലിന് നാലുമണിക്ക് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിക്കും. രവി ഏഴോം സാംസ്‌കാരിക പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും. 100 പുരുഷ-വനിതകൾ അണിനിരക്കുന്ന സ്വാഗതഗാനത്തോടെ ആഘോഷത്തിന് തുടക്കമാകും. ഉദ്ഘാടന സമ്മേളനം, ഘോഷയാത്ര, വിദ്യാഭ്യാസ സെമിനാർ, കുടംബസംഗമം, നാടൻ കലാമേള, പൂരക്കളി, മറത്തുകളി, പൂർവ വിദ്യാർഥി സംഗമം, സ്‌നേഹാദരം, ഗുരുവന്ദനം, കലാകായികമേള, സാഹിത്യരചന മത്സരം, നാട്ടുചന്ത, സമൂഹിക സദ്യ, സമാപന സമ്മേളനം തുടങ്ങി 100 പരിപാടികൾ ആഘോഷ ഭാഗമായി സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, പി.ടി.എ പ്രസിഡന്റ് വി.എം. ഷാജി, പ്രധാനാധ്യാപകൻ പി. രമേശൻ, ടി. പ്രദീപൻ, എ.വി. കുഞ്ഞികൃഷ്ണൻ, പി.വി. സുധാകരൻ, കെ.വി. രാഘവൻ, എം. മാധവൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story