Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവടക്കേക്കര, മേൽബാര...

വടക്കേക്കര, മേൽബാര കോളനികളുടെ വികസനത്തിന് രണ്ടു​കോടി

text_fields
bookmark_border
കാസർകോട്​: ഉദുമ നിയോജക മണ്ഡത്തിലെ വടക്കേക്കര, മേൽബാര എസ്.സി കോളനികളുടെ വികസനത്തിന് രണ്ടു​കോടി രൂപ അനുവദിച്ചതായി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്​ തുക വകയിരുത്തിയത്​. എം.എല്‍.എയുടെ അധ്യക്ഷതയില്‍ അതത് കോളനിയില്‍ ചേരുന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ കോളനി നിവാസികളുടെ നിർദേശ പ്രകാരം പ്രവൃത്തികളുടെ മുന്‍ഗണന തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റെടുത്ത് പ്രവൃത്തി ആരംഭിക്കും. ജില്ല നിർമിതി കേന്ദ്രമാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. കോളനിയിലേക്കുള്ള റോഡ്, കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള സൗകര്യങ്ങള്‍, ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഭവന പുനരുദ്ധാരണം, വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതികള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പ്രവൃത്തികളുടെ മുൻഗണന നിശ്ചയിക്കാനുള്ള കോളനി യോഗങ്ങള്‍ ഏപ്രില്‍ 12ന്​ വടക്കേക്കരയിലും 13ന്​ മേല്‍ബാരയിലും ചേരുമെന്ന്​ എം.എല്‍.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story