Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി.എച്ച് സെന്‍റർ...

സി.എച്ച് സെന്‍റർ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി സ്ഥാപിക്കും

text_fields
bookmark_border
കാസർകോട്: ജില്ലയിൽ സൂപ്പർ സ്​പെഷാലിറ്റി ആശുപത്രി സ്ഥാപിക്കാൻ സി.എച്ച് സെന്റർ ജനറൽ ബോഡി യോഗം തീരുമാനിച്ചു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ബൃഹത്തായ സംവിധാനത്തിലായിരിക്കും ആശുപത്രി സ്ഥാപിക്കുക. ജില്ലക്കാർ വിദഗ്ധ ചികിത്സക്കായി മംഗളൂരു ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കാസർകോട് സൂപ്പർ സ്പെഷാലിറ്റി ആരംഭിക്കുന്നതോടെ ജില്ലയിലെ പാവപ്പെട്ടവരായ രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിക്കും. സി.എച്ച് സെന്‍റർ ചെയർമാൻ ലത്തീഫ് ഉപ്പള ഗേറ്റ്​ അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്‍റ്​ ടി.ഇ. അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, കരീം സിറ്റി ഗോൾഡ്, എൻ.എ. അബൂബക്കർ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എ, അസീസ് മടിക്കൈ, മൂസ ബി. ചെർക്കള, മുനീർ ഹാജി, എം.ബി. യൂസഫ്, അഷ്‌റഫ് എടനീർ, അസീസ് കളത്തൂർ, എ.പി. ഉമ്മർ, സലാം കന്യപ്പാടി, ടി. ആർ. ഹനീഫ്, എം. അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ചെർക്കള, രാജു കലാഭവൻ, രാജുകൃഷ്ണൻ, അബൂബക്കർ ഹാജി, ഹാഷിം കടവത്ത്, കെ.എം. ബഷീർ, മുംതാസ് സമീറ, എ. അഹ്മദ് ഹാജി, മൊയ്‌തീൻ കൊല്ലമ്പാടി, ഹനീഫ് മറവയിൽ, മുത്തലിബ് പാറക്കെട്ട് എന്നിവർ സംസാരിച്ചു. സെന്‍റർ ജന. കൺവീനർ മാഹിൻ കേളോട്ട് സ്വാഗതം പറഞ്ഞു. CH Centre കാസർകോട്​ സി.എച്ച് സൻെറർ ജനറൽ ബോഡി യോഗം മുസ്‍ലിം ലീഗ്​ സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Next Story