Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:28 AM IST Updated On
date_range 2 April 2022 5:28 AM ISTപദ്ധതി നിർവഹണം: സംസ്ഥാനത്ത് രണ്ടാമതെത്തി ജില്ല പഞ്ചായത്ത്
text_fieldsbookmark_border
കാസർകോട്: പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ജില്ല പഞ്ചായത്ത് രണ്ടാമത്. 87.49 ശതമാനം പദ്ധതി പണം ചെലവഴിച്ച ജില്ല പഞ്ചായത്തിന് നേരിയ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്. രാജ്യത്തുതന്നെ ആദ്യമായി ഓക്സിജൻ പ്ലാന്‍റ് ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ ആരംഭിച്ചത് കാസർകോട്ടാണ്. ചട്ടഞ്ചാലിലെ വ്യവസായ എസ്റ്റേറ്റിൽ ഈ പദ്ധതി കാലയളവിലാണ് പ്ലാന്‍റ് പൂർത്തിയാക്കിയത്. പട്ടികവർഗ മേഖലയിൽ 100 ശതമാനം പദ്ധതി പണവും ഉപയോഗപ്പെടുത്തി. ജില്ലയുടെ വികസന സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾ രൂപവത്കരിക്കുന്നതിനായി നടപ്പാക്കിയ ഇന്‍റേൺഷിപ് പ്രോഗ്രാം, ഭിന്നശേഷിക്കാരായ നൂറിലേറെ പേർക്ക് ആശ്വാസമായ ത്രീവീലർ സ്കൂട്ടർ വിതരണം, ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വനിതകൾക്ക് അസാപ് വഴി നൽകുന്ന നൈപുണ്യ വികസന പദ്ധതി, ഘടക സ്ഥാപനങ്ങളുടെ ഊർജ ഉപഭോഗത്തിനും ഉൽപാദനത്തിനും സഹായകരമായ രീതിയിൽ സ്ഥാപിച്ചിട്ടുള്ള ഓൺ ഗ്രിഡ്, ഓഫ് ഗ്രിഡ് സൗരോർജ ഉൽപാദന വിതരണ സംവിധാനം എന്നിവ എടുത്തുപറയാവുന്ന ചില പദ്ധതികളാണ്. സ്കൂളുകളുടെ പ്രവർത്തനങ്ങൾക്ക് ഉണർവ് നൽകുന്ന പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ജലപരിശോധന ലാബുകൾ, ടോയ്ലെറ്റുകൾ, ഫർണിച്ചർ വിതരണം എന്നിവക്ക് പ്രത്യേക പ്രാധാന്യം നൽകി. കാർഷികോൽപാദന മേഖലയിലും മുഴുവൻ പദ്ധതികളും പൂർത്തീകരിക്കാൻ കഴിഞ്ഞു. കാസർകോട് വികസന പാക്കേജ്, കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതം, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഗ്രാന്‍റ്, പിന്നാക്ക സ്കൂളുകൾക്കുള്ള വിഹിതം, നബാർഡ് വിഹിതം എന്നിവ പഞ്ചായത്തിന്‍റെ പദ്ധതിയുമായി കോർത്തിണക്കി നിർവഹണം സാധ്യമാക്കി. പ്രവർത്തനത്തിൽ പങ്കാളികളായ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണൻ അഭിനന്ദിച്ചു. പടം ബേബി ബാലകൃഷ്ണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story