Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:28 AM IST Updated On
date_range 2 April 2022 5:28 AM ISTകെല്‍ ഇ.എം.എല്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
text_fieldsbookmark_border
കാസര്‍കോട്: ബദ്രടുക്കയിലെ കെല്‍ ഇ.എം.എല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം. അഷറഫ് എം.എല്‍.എ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എ. സൈമ, വൈസ് പ്രസിഡന്‍റ് പി.എ. അഷ്‌റഫലി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സമീറ ഫൈസല്‍, ജില്ല പഞ്ചായത്തംഗം ജമീല സിദ്ദീഖ്, വാര്‍ഡ് മെംബര്‍ എം. ഗിരീഷ്, ട്രേഡ് യൂനിയന്‍ നേതാക്കളായ എ. അബ്ദുറഹ്‌മാന്‍, പി.കെ. ഫൈസല്‍, അഡ്വ. പി. മുരളീധരന്‍, മുന്‍ എം.പി പി. കരുണാകരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മറ്റു ജനപ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെല്‍ ഇ.എം.എല്‍ മാനേജിങ് ഡയറക്ടര്‍ റിട്ട. കേണല്‍ ഷാജി എം. വര്‍ഗീസ്, കെല്‍ ഇ.എം.എല്‍ ഹെഡ് ജോസി കുര്യാക്കോസ്, കെല്‍ ഇ.എം.എല്‍ ഹെഡ് ഡിസൈന്‍ ആൻഡ് ക്വാളിറ്റി ----------------------------പി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെല്‍- ഇ.എം.എല്ലിന്‍റെ ജനറേറ്ററിന്‍റെ ആദ്യ ഓര്‍ഡര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണനില്‍നിന്നും വ്യവസായ മന്ത്രി പി. രാജീവ് സ്വീകരിച്ചു. ജില്ലയുടെ വ്യാവസായിക വളര്‍ച്ച ലക്ഷ്യംവെച്ചാണ് 1990ല്‍, കേരള സര്‍ക്കാറിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയുടെ ഒരു യൂനിറ്റ് മൊഗ്രാല്‍ പുത്തൂരില്‍ സ്ഥാപിച്ചത്. 2011ല്‍ കൂടുതല്‍ വിപണി ലക്ഷ്യംവെച്ച് ഭെല്ലിന്‍റെയും കേരള സര്‍ക്കാറിന്‍റെയും 51:49 ഓഹരി അനുപാതത്തില്‍ ഭെല്‍- ഇ.എം.എല്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമാക്കി മാറ്റി. തുടര്‍ന്ന് കമ്പനി നഷ്ടത്തിലായി. അടച്ചുപൂട്ടലിലേക്ക് നീങ്ങിയതിനെ തുടർന്ന് 51ശതമാനം ഓഹരി കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ 77 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story