Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:28 AM IST Updated On
date_range 2 April 2022 5:28 AM ISTകെൽ-ഇ.എം.എൽ സമര വിജയം: പോരാളികളെ ആദരിച്ചു
text_fieldsbookmark_border
കാസർകോട്: നിരന്തര സമരത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും കെൽ- ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിച്ച സമരനായകരെയും സമര പോരാളികളെയും എസ്.ടി.യു ജില്ല കമ്മിറ്റി ആദരിച്ചു. ചടങ്ങ് എസ്.ടി.യു ദേശീയ പ്രസിഡന്‍റ് അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സമരനായകരായ എ. അബ്ദുൽ റഹ്മാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കെ.പി. മുഹമ്മദ് അഷ്റഫ് എന്നിവർക്ക് മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്‍റ് ടി.ഇ. അബ്ദുല്ല ഉപഹാരം നൽകി. സമര പോരാളികൾക്ക് എസ്.ടി.യു ജില്ല ഭാരവാഹികൾ ഉപഹാരം നൽകി. മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഷ്റഫ് എടനീർ, എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി, ജില്ല ഭാരവാഹികളായ മുംതാസ് സമീറ, ഷംസുദ്ദീൻ ആയിറ്റി, കുഞ്ഞാമദ് കല്ലൂരാവി, മാഹിൻ മുണ്ടക്കൈ, പി.ഐ.എ. ലത്തീഫ്, ടി.പി. മുഹമ്മദ് അനീസ്, എൽ.കെ. ഇബ്രാഹിം, കരീം കുശാൽനഗർ, യൂനുസ് വടകരമുക്ക്, ബീഫാത്തിമ ഇബ്രാഹിം, സി.എ. ഇബ്രാഹിം എതിർത്തോട്, സി.എ. ഹനീഫ, ഇബ്രാഹിം പൊവ്വൽ, ശിഹാബ് റഹ്മാനിയ നഗർ, എസ്.എ. സഹീദ്, എൻ.എം. ഷാഫി, ശുക്കൂർ ചെർക്കളം, കെ.ടി. അബ്ദുൽ റഹ്മാൻ, മുജീബ് കമ്പാർ, ഷക്കീല മജീദ്, എ.എം. നൈമുന്നിസ, സുബൈർ മാര, ഹാരിസ് ബോവിക്കാനം, സിയാന ഹനീഫ്, ബഷീർ പള്ളങ്കോട്, സിദ്ദീഖ് ചക്കര, യൂസുഫ് വാച്ചാണി, മൻസൂർ മല്ലത്ത്, അബ്ദുല്ല ഹാഷിമി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് സ്വാഗതം പറഞ്ഞു. STU കെൽ-ഇ.എം.എൽ സമരനായകരെയും സമര പോരാളികളെയും ആദരിക്കൽ ചടങ്ങ് എസ്.ടി.യു ദേശീയ പ്രസിഡന്‍റ് അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story