Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:28 AM IST Updated On
date_range 2 April 2022 5:28 AM ISTപൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കും, ഉയർത്തും -മുഖ്യമന്ത്രി
text_fieldsbookmark_border
കാസർകോട്: കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളെ ഏറ്റെടുക്കുകയും ഉയർത്തിക്കൊണ്ടുവരുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സർക്കാറിൽനിന്നും ഏറ്റെടുത്ത് നവീകരിച്ച കാസര്‍കോട് കെല്‍-ഇ.എം.എൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിച്ചും ശക്തിപ്പെടുത്തിയും മുന്നേറ്റം സാധ്യമാക്കാമെന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് കെ.ഇ.എല്ലിനെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അനുവദിക്കാതെ കേരള സര്‍ക്കാര്‍ ഈ സ്ഥാപനത്തെ ഏറ്റെടുത്തതും പൊതുമേഖലയില്‍ നിലനിര്‍ത്തിയതും. 77 കോടിയോളം രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ ഈ സ്ഥാപനത്തെ പൊതുമേഖലയില്‍ നിലനിര്‍ത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം ഭെല്ലിന്‍റെ കീഴില്‍ ഇ.എം.എല്ലിന് ലഭിച്ചില്ല. അതോടുകൂടി സ്വകാര്യവത്കരണത്തിന്റെ ഭീഷണി ഉയര്‍ന്നു. ഈ സമയത്താണ് കേരള സര്‍ക്കാര്‍ ഇ.എം.എല്ലിനെ ഏറ്റെടുക്കാന്‍ തയാറായത്. കെ.ഇ.എല്‍- ഇ.എം.എല്ലിനോടൊപ്പം കെ-ഡിസ്‌ക്, കെല്‍ട്രോണ്‍, ഓട്ടോകാസ്റ്റ്, കെ.എ.എല്‍ എന്നീ സ്ഥാപനങ്ങള്‍ക്കു സംയുക്തമായി ഇലക്ട്രിക് വാഹന ഭാഗങ്ങളും മറ്റും വികസിപ്പിക്കുന്ന ഗ്രീന്‍ മൊബിലിറ്റി ഹബ് സ്ഥാപിക്കുന്നതിന് 28 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 'അങ്ങനെ ആ ദിവസവും വന്നിരിക്കുകയാണ്' എന്ന ആമുഖത്തോടെയാണ് കെല്‍-ഇ.എം.എല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story