Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനാടിനുവേണ്ട പദ്ധതികള്‍...

നാടിനുവേണ്ട പദ്ധതികള്‍ നടപ്പാക്കും - മുഖ്യമന്ത്രി

text_fields
bookmark_border
കാഞ്ഞങ്ങാട്- ഉദുമ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന എരുമക്കുളം- താന്നിയാടി റോഡ് നാടിനു സമര്‍പ്പിച്ചു കാസർകോട്: നാടിന്റെ ഭാവിക്ക് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കുകയാണ് ഒരു സര്‍ക്കാറിന്റെ പ്രാഥമിക ധര്‍മമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയോര മേഖലയില്‍ കാഞ്ഞങ്ങാട്- ഉദുമ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന എരുമക്കുളം- താന്നിയാടി റോഡ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എതിര്‍പ്പുകളെ ഭയന്ന് ഒളിച്ചോടുന്നത് സര്‍ക്കാറിന്റെ ധര്‍മമല്ല. ചിലര്‍ക്ക് എന്തിനെയും എതിര്‍ക്കുന്ന സമീപനമുണ്ട്. ഗെയ്ല്‍ പദ്ധതി, ദേശീയപാത വികസനം ഉൾ​പ്പെടെയുള്ള പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചതില്‍ സര്‍ക്കാറിനു ചാരിതാര്‍ഥ്യമുണ്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കോടോം- ബേളൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന 1.20 കിലോമീറ്റര്‍ റോഡാണ് മെക്കാഡം ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഇടപെട്ട് ബജറ്റില്‍ ഉള്‍പ്പെടുത്തിയ റോഡിന് സര്‍ക്കാര്‍ 2.35 കോടി രൂപ അനുവദിച്ചിരുന്നു. അഞ്ചര മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിച്ചത്. മൂന്നു വര്‍ഷമാണ് റോഡിന്റെ പരിപാലന കാലാവധി. എരുമക്കുളത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീജ ഫലകം അനാഛാദനം ചെയ്തു. ജില്ല പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ കെ. ശകുന്തള അധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ ഷബിന്‍ ചന്ദ്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അംഗം ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ശ്രീലത, ഗ്രാമപഞ്ചായത്തംഗങ്ങളായ പി. കുഞ്ഞികൃഷ്ണന്‍, ബിന്ദു കൃഷ്ണന്‍, ടി. കോരന്‍, ടി.കെ. രാമചന്ദ്രന്‍ , പി. ഗോവിന്ദന്‍, പി. ബാലചന്ദ്രന്‍, വിജയന്‍ മുളവനുര്‍, ജോസഫ് വടകര, സാജു ജോസഫ് പാമ്പക്കല്‍, അബ്രഹാം തോണക്കര തുടങ്ങിയവര്‍ സംസാരിച്ചു. PHOTO ATTACHEDERUMAKKULAM ROAD INAU.jpgERUMAKKULAM ROAD CM
Show Full Article
Next Story