Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:31 AM IST Updated On
date_range 1 April 2022 5:31 AM ISTസ്കൂളുകളിൽ വിടവാങ്ങൽ അന്തരീക്ഷം
text_fieldsbookmark_border
ചെറുവത്തൂർ: കോവിഡ് തട്ടിപ്പറിച്ച രണ്ടു വർഷങ്ങൾക്കു ശേഷം അഞ്ചുമാസം ലഭിച്ച ക്ലാസ് മുറി ജീവിതത്തിന് വിട നൽകി വിദ്യാലയങ്ങൾ അടച്ചു. സങ്കടക്കരച്ചിലും കെട്ടിപ്പിടിത്തവുമൊക്കെയായാണ് കുഞ്ഞുമക്കളും വിദ്യാലയത്തിൽനിന്നും പടിയിറങ്ങിയത്. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ .എൽ.പി.സ്ക്കൂളിലാണ് കുഞ്ഞു മക്കളുടെ വികാരനിർഭരമായ യാത്രയയപ്പ് നടന്നത്. നാലാം തരത്തിൽ പഠിക്കുന്ന 70 കുട്ടികളാണ് വിദ്യാലയത്തിൽനിന്നും യാത്ര പറഞ്ഞത്. പാട്ടും ഡാൻസുമൊക്കെയായി തുടങ്ങിയ യാത്രയപ്പ് സമ്മേളനത്തിനൊടുവിലാണ് ഇനി ഈ വിദ്യാലയത്തിൽ പഠിക്കാനാവില്ലെന്നോർത്തപ്പോൾ കുഞ്ഞുങ്ങൾ ഒന്നടങ്കം കരഞ്ഞത്. പത്താം തരത്തിൽപോലും കാണാത്ത സ്നേഹനിർഭരമായ യാത്രയയപ്പിന് വേദിയാവുകയായിരുന്നു സ്ക്കൂൾ മുറ്റം . യാത്രയയപ്പ് സമ്മേളനം പ്രധാനാധ്യാപിക സി.എം. മീനാകുമാരി ഉദ്ഘാടനം ചെയ്തു. പി.വി. പത്മരാജ് അധ്യക്ഷത വഹിച്ചു. കെ. അജിത്കുമാർ, സജിന, രമേശ് എന്നിവർ സംസാരിച്ചു. പടം :യാത്രയയപ്പ് ദിവസം ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി.സ്ക്കൂൾ വിദ്യാർഥികളുടെ സങ്കടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
