Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:30 AM IST Updated On
date_range 1 April 2022 5:30 AM ISTഅബ്ദുല്‍ അസീസ് മൗലവി അതിഞ്ഞാല്‍ മദ്റസയുടെ പടിയിറങ്ങി
text_fieldsbookmark_border
Blurb : വിരമിച്ചത് 33വര്‍ഷത്തെ സേവനം കഴിഞ്ഞ് കാഞ്ഞങ്ങാട്: ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് മതപഠനത്തിന്റെ ആദ്യക്ഷരം പകര്‍ന്നു കൊടുത്ത് ഒരു പ്രദേശത്തിന്റെയാകെ മതവിദ്യാഭ്യാസത്തിന് പ്രാപ്തമായ നേതൃത്വം നല്‍കിയ അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്റസ പ്രധാനാധ്യാപകന്‍ അബ്ദുല്‍അസീസ് മൗലവി മദ്റസയുടെ പടിയിങ്ങി. അന്തരിച്ച പി.എം. മമ്മുഞ്ഞിഹാജി പ്രസിഡന്റും കെ. ഇബ്രാഹിം ജനറല്‍ സെക്രട്ടറിയുമായിരിക്കെ 1990ല്‍ അതിഞ്ഞാല്‍ മദ്റസയില്‍ പ്രധാനാധ്യാപകന്‍ (സദര്‍ മുഅല്ലിം) എന്ന നിലയില്‍ ജോലിയില്‍ പ്രവേശിച്ച അബ്ദുൽഅസീസ് മൗലവി അതിഞ്ഞാല്‍ പ്രദേശത്തിന്റെ മതവൈജ്ഞാനിക മേഖലക്ക് കനത്ത സംഭാവനകളാണ് നല്‍കിയത്. ഒന്നു മുതല്‍ പന്ത്രണ്ടാംതരം വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന സെക്കൻഡറി മദ്റസയായ അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്റസ ഉത്തരമലബാറിലെ ഏറ്റവും പ്രശസ്തമായ മദ്റസകളിലൊന്നാണ്. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള അന്‍സാറുല്‍ ഇസ്ലാം മദ്റസയില്‍ 5,7,10,12 ക്ലാസുകളില്‍ വര്‍ഷങ്ങളായി നൂറ് ശതമാനം വിജയമാണ് നേടിവരുന്നത്. തുടക്കത്തില്‍ അഞ്ച്, ഏഴ് ക്ലാസുകളില്‍ പഠിച്ച് ഉന്നതവിജയം നേടുന്ന വിദ്യാർഥിക്കള്‍ക്കുള്ള സമസ്തയുടെ സ്‌കോളര്‍ഷിപ് നേടാന്‍ സാധിച്ച മദ്റസയില്‍ നിലവില്‍ സംസ്ഥാനതലത്തില്‍ അഞ്ചാതരത്തിലും ഏഴാംതരത്തിലും ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ട്. pphotoabdul asees moulavi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story