Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:30 AM IST Updated On
date_range 1 April 2022 5:30 AM ISTകയർ ഭൂവസ്ത്രമണിഞ്ഞ് പിലിക്കോട്ടെ തോടുകൾ
text_fieldsbookmark_border
ചെറുത്തൂർ: പഞ്ചായത്തിലെ 4500 മീറ്റർ തോട് പുനരുജ്‌ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായി കയർ ഭൂവസ്ത്രം അണിയിക്കാനൊരുങ്ങി പിലിക്കോട് പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണാർഥം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കയർ ഭൂവസ്ത്രം പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ തുടക്കം കുറിച്ചു. പട്ടൻമാർ തോടുമുതൽ ആനിക്കാടി -പുത്തിലോട്ട് - വെള്ളച്ചാൽ - കാലിക്കടവ് വരെയുള്ള 2500 മീറ്റർ തോടും അതിലേക്ക് ഒഴുകിയെത്തുന്ന മണിയറ തോടും ആഴവും വീതിയും വർധിപ്പിച്ച് ഇരുവശങ്ങളും കയർഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്നതിനും അർധ തടയണകൾ നിർമിക്കുന്നതിനുമായിട്ടാണ് പഞ്ചായത്ത് ഭരണസമിതി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.പി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ. കൃഷ്ണൻ, ഹരിത കേരള മിഷൻ കോഓഡിനേറ്റർ പി. സുബ്രഹ്‌മണ്യൻ, സ്ഥിരംസമിതി ചെയർമാൻമാരായ .കെ.വി. വിജയൻ, വി.വി. സുലോചന വാർഡ് മെമ്പർമാരായ കെ. പ്രദീപൻ, നവീൻ ബാബു, പി. അജിത, പി. പ്രമീള, എൻ. പ്രസീത, എം.വി. രാധാകൃഷ്ണൻ, പി. രേഷ്ണ, പാടശേഖരസമിതി അംഗങ്ങളായ സി. കൃഷ്ണൻ, എ. അപ്പുക്കുട്ടൻ. കെ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. പടം.. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പിലിക്കോട് പഞ്ചായത്തിൽ കയർ ഭൂവസ്ത്രം പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ തുടക്കം കുറിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
