Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയാദവസഭ സംസ്ഥാന...

യാദവസഭ സംസ്ഥാന പ്രതിനിധി സമ്മേളനം

text_fields
bookmark_border
കാഞ്ഞങ്ങാട്: അഖില കേരള ചീമേനി ശ്രീവിഷ്ണുമൂർത്തി ക്ഷേത്രം ശ്രീപുരം ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാസർകോട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നായി മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും. ഒ.ബി.സി വിഭാഗത്തിന്റെ സംവരണാനുകൂല്യങ്ങൾ പിടിച്ചെടുത്ത് ചില സമുദായങ്ങൾക്ക് നൽകിയത് തിരിച്ച് നേടുന്നതിനുള്ള സമരപരിപാടികൾ, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകിയ സംവരണത്തിൽ ഒ.ബി.സിക്കാരുടെ നഷ്ടം, പ്രത്യേക സംവരണം ഇല്ലാത്ത 81 ഒ.ബി.സി. വിഭാഗക്കാരുടെ ഒപ്പം 49 ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഉൾപ്പെടുത്തി ഒ.ബി.സിക്കാരുടെ സംവരണാനുകൂല്യങ്ങൾ കവർന്നെടുത്ത സർക്കാർ നടപടി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഈ സമ്മേളനം ചർച്ചചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് വയലം നാരായണൻ, ജനറൽ സെക്രട്ടറി കെ. വിജയരാഘവൻ, ട്രഷറർ എൻ. സദാനന്ദൻ, ജില്ല പ്രസിഡൻറ് കെ.എം. ദാമോദരൻ, ഹോസ്ദുർഗ് താലൂക്ക് പ്രസിഡൻറ് കമലാക്ഷൻ ജയപുരം എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story