Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആര്‍ദ്രകേരളം...

ആര്‍ദ്രകേരളം പുരസ്‌കാരം: കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിന്

text_fields
bookmark_border
ജില്ലയിൽ ഒന്നാം സ്ഥാനം നീലേശ്വരം: ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാറിന്റെ സംസ്ഥാന ആര്‍ദ്രകേരളം 2020-21 പുരസ്‌കാരം കിനാനൂർ കരിന്തളത്തിന് ലഭിച്ചു. നവകേരള കര്‍മപദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് പുരസ്കാരം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അംഗീകാരമായാണ് ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കുന്നത്. 2020-21 വര്‍ഷം ആരോഗ്യമേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ പദ്ധതിപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണിത് നൽകുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള അലോപ്പതി, ഹോമിയോ, ആയുർവേദം, അംഗൻവാടി പ്രവർത്തനം, ക്രിമിറ്റോറിയം തുടങ്ങിയ മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും ആത്മാർഥമായ കൂട്ടായ്മയോടെയുള്ള പ്രവർത്തനമാണ് കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസ്തുത പുരസ്കാരത്തിന് അർഹമായത്. അഞ്ചു ലക്ഷം രൂപയാണ് പുരസ്കാരത്തുക. nlr pancyath officeകിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫിസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story