Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചുട്ടുപൊള്ളുന്ന പാറ...

ചുട്ടുപൊള്ളുന്ന പാറ ഹരിതാഭമാക്കി ദാമോദരൻ മാഷ് പടിയിറങ്ങുന്നു

text_fields
bookmark_border
ചുട്ടുപൊള്ളുന്ന പാറ ഹരിതാഭമാക്കി ദാമോദരൻ മാഷ് പടിയിറങ്ങുന്നു
cancel
കൊടക്കാട്: ചുട്ടുപൊള്ളുന്ന പാറയുടെമേൽ അവഗണിക്കപ്പെട്ടു കിടന്നൊരു വിദ്യാലയത്തെ പച്ചപ്പണിയിച്ച് സംസ്ഥാനതലത്തിൽതന്നെ ശ്രദ്ധേയമാക്കിയ അധ്യാപകൻ വി. ദാമോദരൻ വിരമിക്കുന്നു. കൊടക്കാട് പാടിക്കീൽ ഗവ. യു.പി.സ്ക്കൂളിലെ പ്രഥമ അധ്യാപകനായ വി. ദാമോദരനാണ് ഔദ്യോഗിക ജീവിതത്തിൽനിന്നും വിരമിക്കുന്നത്. 'കാമ്പസ് ഒരു പാഠപുസ്തകമെന്ന മുദ്രാവാക്യം' നടപ്പിലാക്കി സംസ്ഥാനത്താകെ അറിയപ്പെടുന്ന ശലഭോദ്യാനം, ജൈവവൈവിധ്യ ഉദ്യാനം, റീ ചാർജിലൂടെ പാറക്കെട്ടിൽ കുടിവെള്ള സമൃദ്ധി, സോളാർ വൈദ്യുതി, അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ, പത്ത് ക്ലാസ് മുറികളിൽ ഒമ്പതും സ്മാർട്ട്‌, ഡൈനിങ്​ ഹാൾ, ഓഡിറ്റോറിയം, ടോയ്‍ലറ്റ് എന്നിവയെല്ലാം ആവിഷ്കരിച്ച് വികസനത്തിന് കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ സംഭാവന ചെയ്താണ് അദ്ദേഹം പടിയിറങ്ങുന്നത്. 2015 ലാണ് നാട്ടുകാരൻ കൂടിയാം വി. ദാമോദരൻ ഈ വിദ്യാലയത്തിലെത്തിയത്. നാട്ടുകാരെ ഒന്നാകെ ചേർത്തുപിടിച്ച് ഈ മാതൃകാധ്യാപക​െന്റ നേതൃത്വത്തിൽ നടത്തിയ ജൈത്രയാത്ര ഒരു നാടി​െന്റയാകെ മുഖച്ഛായ മാറ്റിത്തീർത്തു. ഈ വിദ്യാലയ വിശേഷങ്ങളറിയാൻ സംസ്ഥാനത്തി​െന്റ പല ഭാഗങ്ങളിൽനിന്നും മിക്ക ദിവസങ്ങളിലും സന്ദർശകരുണ്ടാകും. 145 ആയിരുന്നു മാഷ് എത്തുമ്പോൾ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം. ഇന്നത് 296 ആയി. രണ്ടായിരം ആയിരുന്ന സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ 6500 എണ്ണമാക്കി ഡിജിറ്റലൈസ് ചെയ്ത് കേരളത്തിനാകെ വഴികാട്ടി . ഏറ്റവും മികച്ച ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ, സംസ്ഥാനത്തെ രണ്ടാമത്തെ ബെസ്റ്റ് പി.ടി.എ അവാർഡ് എന്നിവ നേടി. 2019-20 ൽ എസ്.സി.ഇ.ആർ.ടി മികച്ച അവതരണത്തിന് തെരഞ്ഞെടുത്ത ജില്ലയിലെ ഏക വിദ്യാലയം പാടിക്കീൽ ഗവ.യു.പിയാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ പിരിച്ചെടുത്തത് 40 ലക്ഷം രൂപ പിരിച്ചെടുത്തായിരുന്നു സ്കൂൾ വികസനം. പടം..വി. ദാമോദരൻ
Show Full Article
Next Story