Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:28 AM IST Updated On
date_range 31 March 2022 5:28 AM ISTഭീമൻ ആമയുടെ ജഡം കരക്കടിഞ്ഞു
text_fieldsbookmark_border
കാസർകോട്: അപൂര്‍വയിനം ഭീമന്‍ ആമയുടെ ജഡം കാസർകോട് പയസ്വിനിപ്പുഴയിൽ കണ്ടെത്തി. ബാവിക്കര അണക്കെട്ടില്‍ വൈകീട്ടാണ് കരയില്‍ അടിഞ്ഞ ജഡം നാട്ടുകാര്‍ കണ്ടത്. ജയൻറ് സോഫ്റ്റ് ഷെല്‍ ടര്‍ട്ടില്‍ എന്നറിയപ്പെടുന്ന ആമക്ക് ഒരു മീറ്റര്‍ നീളവും 62 സെ.മി വീതിയുമുണ്ട്. ശുദ്ധജല ആമകളില്‍ ലോകത്തിലെതന്നെ ഏറ്റവും വലുതാണിതെന്നാണ് പറയുന്നത്. പൂര്‍ണവളര്‍ച്ച എത്താത്ത പെണ്‍ ആമയാണ് ചത്തത്. 40 കിലോ ഭാരമുണ്ട്. 10 വയസ്സ് കണക്കാക്കുന്നതായി വനപാലകര്‍ അറിയിച്ചു. 2010ല്‍ കോഴിക്കോട് കുറ്റ്യാടി പുഴയില്‍ കണ്ടതിനുശേഷം പയസ്വിനിപ്പുഴയിലാണ് ഇവയെ പിന്നീട് കണ്ടെത്തുന്നത്. ഗവേഷകയായ ഉത്തര്‍പ്രദേശുകാരി ആരുഷി ജെയിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഇവയുടെ മുട്ടകള്‍ കണ്ടെത്തി വനംവകുപ്പിന്റെ സഹകരണത്തോടെ കൃത്രിമമായി വിരിയിച്ച് അഞ്ച് ആമക്കുഞ്ഞുങ്ങളെ പുഴയില്‍ വിട്ടിരുന്നു. turtle പയസ്വിനിയുടെ കരക്കടിഞ്ഞ ഭീമൻ ആമ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story