Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 11:58 PM GMT Updated On
date_range 29 March 2022 11:58 PM GMTഅക്കല്ല ഫാമിലി ഫൗണ്ടേഷൻ ഉദ്ഘാടനം
text_fieldsbookmark_border
കാസര്‍കോട്: അക്കല്ല ഫാമിലി ഫൗണ്ടേഷന്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ കുടുംബ സംഗമവേദിയിൽ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡന്റ് ബി. അബ്ബാസ് തെക്കില്‍ അധ്യക്ഷത വഹിച്ചു. സുവനീര്‍ പ്രകാശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, മുന്‍ മന്ത്രിമാരായ എം.എം. ഹസന്‍, സി.ടി. അഹമ്മദലി, മുന്‍ എം.എല്‍.എമാരായ കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.വി. കുഞ്ഞിരാമന്‍, ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്, ബേബി ബാലകൃഷ്ണന്‍, ഷാനവാസ് പാദൂര്‍, ഹസന്‍ ബാവ, പി.കെ. കുഞ്ഞ്, പി.എം. സലീം ഉപ്പള, സുഫൈജ അബൂബക്കര്‍, അസിയ മഹ്‌മൂദ്, ശംസുദ്ദീന്‍ തെക്കില്‍, എം.കെ. അബ്ദുല്‍ റഹിമാന്‍, കെ.കെ. അബ്ദുല്‍ റഹീസ് സംസാരിച്ചു. കരാര്‍ മേഖലയില്‍ അരനൂറ്റാണ്ട് പിന്നിട്ട ബി. അബ്ബാസ് തെക്കിലിനെ പി.കെ. കുഞ്ഞാലിക്കുട്ടി ആദരിച്ചു. ബി. അബ്ബാസ് തെക്കിൽ, ഖദീജാബി തലക്കള, നഫീസ തെക്കില്‍, മുഹമ്മദ് കുഞ്ഞി പള്ളത്തടുക്ക എന്നിവരെയും ആദരിച്ചു. ബദറുദ്ദീന്‍ താസിം, മുഹമ്മദ് കുഞ്ഞി, അഷ്റഫലി ചേരങ്കൈ, അബ്ദുല്‍ റഹിമാന്‍, ബഷീര്‍ അഹമ്മദ്, ഡോ. ടി. മുഹമ്മദ് ശുക്കൂര്‍, എം.എ. മുഹമ്മദ് അഷ്രീദ്, ഇര്‍ഷാദ് തലക്കള, മുഹമ്മദ് റിയാസ്, എ.എം മാഹിന്‍ സഫാദ്, അഹമ്മദ് സീന്‍ ജൗഷന്‍, അബ്ദുല്‍ കരീം, ബി. മറിയം നിഷാന, സുമയ്യ മുഹമ്മദ്, മഹജാബി എന്നീ പ്രതിഭകളെ അനുമോദിച്ചു. ഡോ. ടി. മുഹമ്മദ് ശുക്കൂര്‍ സ്വാഗതം പറഞ്ഞു. akkalla family meet കരാര്‍ മേഖലയില്‍ അരനൂറ്റാണ്ട് പിന്നിട്ട ബി. അബ്ബാസ് തെക്കിലിനെ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അക്കല്ല കുടുംബ സംഗമത്തില്‍ ഷാളണിയിച്ച് ആദരിക്കുന്നു
Next Story