Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപന്തൽ കച്ചവടത്തിന്‍റെ...

പന്തൽ കച്ചവടത്തിന്‍റെ മറവിൽ മയക്കുമരുന്ന്​; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
കാസർകോട്​: പന്തൽ കച്ചവടത്തിന്‍റെ മറവിൽ മയക്കുമരുന്ന് കടത്തും വിതരണവും നടത്തുകയായിരുന്ന രണ്ടുപേർ അറസ്റ്റിൽ. കാസർകോട്​ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുളിക്കൂർ കോളനിക്കുസമീപം തഹലിയ ടെന്‍റ്​ ആൻഡ്​ ഡെക്കറേഷൻ നടത്തുന്ന അബ്ദുൽ നിയാസ് (32) ശിരിബാഗിലു മഞ്ചത്തടുക്ക, ബൈത്തൂർ ബയർ സി.എം. ഇർഷാദ് ​(38) എന്നിവരെയാണ്​ കാസർകോട്​ ഡിവൈ.എസ്​.പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ പി. അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്​. പ്രതികളിൽനിന്ന് 15 ഗ്രാം എം.ഡി.എം.എ, 1.300 കിലോ ഗ്രാം കഞ്ചാവ്, സ്കൂട്ടർ എന്നിവ പിടിച്ചെടുത്തു. പൊലീസ് സംഘത്തിൽ എസ്​.ഐമാരായ വിഷ്ണുപ്രസാദ്, വേണുഗോപാൽ, രഞ്ജിത്ത് കുമാർ, ശിവകുമാർ, രാജേഷ് മണിയാട്ട്, ഓസ്റ്റിൻ തമ്പി, എസ്​. ഗോകുല, നിതിൻ സാരംഗ്​, വിജയൻ, സുഭാഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. പടങ്ങൾ niyas Irshad
Show Full Article
Next Story