Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:28 AM IST Updated On
date_range 30 March 2022 5:28 AM ISTപ്രതിസന്ധികളോട് പൊരുതി ജീവിക്കാൻ ഹനീഫ
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഏഴു വർഷമായി വേദന തിന്നാണ് ജീവിക്കുന്നത്, ചില നേരങ്ങളിൽ വേദന കടിച്ചമർത്തി നേരം പുലരുവോളം ഉറക്കമൊഴിച്ചു നിൽക്കും, മരണവേദനയാണ് ചിലപ്പോൾ, രാപ്പകലുകൾ തള്ളിനീക്കുന്നത് എങ്ങനെയാണെന്ന് ചിന്തിക്കാൻപോലും കഴിയാത്ത അവസ്‌ഥയാണ്, സുഷുമ്ന നാഡിക്കു പരിക്കേറ്റ് എല്ലാ പ്രതിസന്ധികളും അതിജീവിച്ച് മുന്നോട്ടുപോകുന്ന ആവിയിലെ ഹനീഫയുടെ വാക്കുകളാണിത്. പ്രതിസന്ധികൾ ഒരുപാടുണ്ടെങ്കിലും ജീവിക്കാൻ പോരാടുകയാണ് ഈ യുവാവ്. മരണവേദനയിലും ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇയാൾ. സ്വന്തമായി വീട്ടിൽ അച്ചാറുകളുണ്ടാക്കി വിൽപന നടത്തുകയാണ്. നല്ല നാടൻമാങ്ങ അച്ചാർ, വെളുത്തുള്ളി, മാങ്ങയും ഈത്തപ്പഴവും മിക്സഡ്, ചെറുനാരങ്ങ അച്ചാർ എന്നിവയാണ് വീട്ടിൽവെച്ച് ഉണ്ടാക്കുന്നത്. ഭാര്യയും ഉമ്മയും സഹായത്തിനായി കൂടെയുണ്ട്. കൂട്ടുകാരുടെ സഹായത്താലാണ് വിൽപന. നേരത്തേ കോവിഡ് സമയത്ത് വീട്ടിൽനിന്ന് ഇലക്ട്രിക് ഉൽപന്നങ്ങൾ വിറ്റിരുന്നു. കോവിഡ് രൂക്ഷമായതോടെ ആ ചെറിയ സംരംഭവും തകർന്നു. ചില ഇലക്ട്രിക് ഉൽപന്നങ്ങൾ കേടുവന്ന് അരലക്ഷത്തിലധികം രൂപ നഷ്ടവും വന്നു. എൽ.ഇ.ഡി ബൾബ്, ട്യൂബ്, എമർജൻസി ലൈറ്റ്, ഇൻവെർട്ടർ ബൾബ് എന്നിവയായിരുന്നു വിറ്റത്. 2013ൽ ഖത്തറിലെ മദീനത്തുൽ മുറാഅ എന്ന സ്‌ഥലത്തുണ്ടായ വാഹനാപകടത്തിലാണ് സുഷുമ്ന നാഡിക്ക് പരിക്കേറ്റത്. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു ഹനീഫ. haneefa aaviyil haneefa achar
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story