Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:28 AM IST Updated On
date_range 30 March 2022 5:28 AM ISTകൂറ്റൻ ചേനയുമായി പറമ്പയിലെ ബിനു ജോൺ
text_fieldsbookmark_border
നീലേശ്വരം: ചേന കായ്ക്കുന്നുണ്ടെങ്കിൽ ഇങ്ങനെ വേണം. വലുപ്പംകൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ഈ ചേന. മാലോം പറമ്പയിൽ വർഷങ്ങളായി ജൈവകൃഷി ചെയ്യുന്ന ബിനു ജോൺ തുരുത്തേലാണ് ഈ റെക്കോഡ് ചേനക്ക് ഉടമയായിരിക്കുന്നത്. ബിനു കൃഷി ചെയ്ത ചേന 2021ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ചേനയാണ്. വേൾഡ് റെക്കോഡിന് അപേക്ഷ നൽകിയിട്ടുള്ളതാണ്. ഹോർട്ടികോർപിന്റെയും കൃഷി വകുപ്പിന്റെയും ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ചേന എന്ന സർട്ടിഫിക്കറ്റ് ബിനുവിന് ലഭിച്ചിട്ടുണ്ട്. 13 അടിയോളമാണ് ചേനയുടെ ഉയരം. അതായത് 380 സൻെറിമീറ്ററിനു മുകളിൽ. വിളവെടുത്തപ്പോൾ തൂക്കത്തിന്‍റെ കാര്യത്തിലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 49.600 കിലോഗ്രാമാണ് തൂക്കം. കേരളത്തിൽ ചേനയുടെ കാര്യത്തിൽ ഇതൊരു റെക്കോഡ് തൂക്കമാണ്. ഉയരത്തിന്റെ കാര്യത്തിൽ വേൾഡ് റെക്കോഡ് ലഭിക്കാൻ പണച്ചെലവുണ്ട്. സംഘടനകളോ വ്യക്തികളോ സഹായിച്ചാൽ ഏറ്റവും ഉയരംകൂടിയ ചേന എന്നുള്ള റെക്കോഡ് ബിനുവിലൂടെ ഇന്ത്യക്കു ലഭിക്കും. ബിനുവിന്റെ കുടുംബത്തിൽ എല്ലാവർക്കും കൃഷിയോട് താൽപര്യമാണ്. ജോൺ-മേരി ദമ്പതികളുടെ മകനാണ് ബിനു ജോൺ. ഭാര്യ രഞ്ജുവും മക്കളായ സാനിയ, ധനുഷ, താൻസിയ, എയ്ഞ്ചൽ, നിയോൺ എന്നിവരടക്കം കുടുംബത്തിലെ എല്ലാവരും ബിനുവിനെ കൃഷിയിൽ സഹായിക്കും. nlr chena പറമ്പയിലെ ബിനു ജോൺ ചേനയുമായി കുടുംബാംഗങ്ങൾക്കൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story