Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:34 AM IST Updated On
date_range 29 March 2022 5:34 AM ISTനഗരസഭ സ്കൂൾ ബസ് തുരുമ്പെടുത്ത് നശിക്കുന്നു
text_fieldsbookmark_border
നീലേശ്വരം: നഗരസഭ അധികൃതരുടെ പിടിപ്പുകേടുമൂലം ലക്ഷങ്ങൾ വിലയുള്ള സ്കൂൾ ബസ് തുരുമ്പെടുത്ത് നശിക്കുന്നു. നീലേശ്വരം നഗരസഭ ബഡ്സ് സ്കൂളിനായി ഉപയോഗിച്ച മിനി ബസാണ് വെയിലും മഴയുംകൊണ്ട് നശിക്കുന്നത്. വർഷങ്ങളായി ചിറപ്പുറം ബഡ്സ് സ്കൂൾ കുട്ടികൾക്കായി ഉപയോഗിച്ചശേഷം പിന്നീട് നീലേശ്വരം ജി.എൽ.പി സ്കൂളിനായി കൈമാറുകയായിരുന്നു ഈ ബസ്. പടിഞ്ഞാറ്റംകൊഴുവൽ നാഗാച്ചേരി റോഡ് ജങ്ഷന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് ബസ് ഇപ്പോൾ പാർക്ക് ചെയ്തിരിക്കുന്നത്. നഗരസഭ സ്കൂളിന് ബസ് കൈമാറുമ്പോൾ നിലവിലുണ്ടായിരുന്ന ലോൺ കുടിശ്ശിക അടച്ചശേഷം ഉപയോഗിക്കണം എന്നായിരുന്നു നിബന്ധന. എന്നാൽ, ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന് ഈ തുക താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇൻഷുറൻസ്, പെയിൻറിങ്, മറ്റുള്ള ജോലികൾ ഏറ്റെടുത്ത് നടത്താൻ ഈ സർക്കാർ സ്കൂളിന് കഴിയില്ല. ലക്ഷങ്ങൾ വിലയുള്ള ബസ് ഇങ്ങനെ നശിച്ചുപോകുമ്പോൾ നഗരസഭ അധികൃതർക്ക് ഒരു കുലക്കവുമില്ല. പടം: nlr school bus നീലേശ്വരം ജി.എൽ.പി സ്കൂളിന് നഗരസഭ കൈമാറിയ ബസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story