Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:33 AM IST Updated On
date_range 29 March 2022 5:33 AM ISTവാല് മുറിഞ്ഞ റോഡ്; ആരോട് പറയാൻ
text_fieldsbookmark_border
blurb: രണ്ട് കി.മീ റോഡിന്‍റെ 600 മീറ്റർ ഒഴിച്ചിട്ട് ടാറിങ് പടന്ന: വർഷങ്ങളായി തകർന്നുകിടന്ന ഗണേഷ് മുക്ക് പിലിക്കോട് ഫാം റോഡ് ഒടുവിൽ മെക്കാഡം ടാറിങ് നടത്തിയെങ്കിലും ഏതാനും ഭാഗം ഒഴിച്ചിട്ടു. പടന്ന ഭാഗത്തുനിന്നുമുള്ള 600 മീറ്റർ ഭാഗത്താണ് പ്രവൃത്തി നടത്താതിരുന്നത്. രണ്ട് കിലോമീറ്റർ നീളമുള്ള റോഡിന്‍റെ പിലിക്കോട് ദേശീയപാത മുതലുള്ള 1.4 കിലോമീറ്റർ ഭാഗമാണ് മെക്കാഡം ചെയ്തത്. ഏറ്റവും കൂടുതൽ തകർന്നുകിടക്കുന്ന ബാക്കി 600 മീറ്റർ പടന്ന, പിലിക്കോട് പഞ്ചായത്തുകളിൽപെടുന്ന ഭാഗമാണ്. ഒന്നരക്കോടി രൂപക്കുള്ള കരാറിന് കഴിഞ്ഞ ഭരണസമിതിയിലാണ് അംഗീകാരം നൽകിയത്. എന്നാൽ, അതിനുശേഷം കോവിഡ് കാരണം പ്രവൃത്തി നീണ്ടുപോയി. രണ്ട് വർഷത്തിന് ശേഷം ആദ്യം നിശ്ചയിച്ച തുകക്ക് മുഴുവനായി ടാറിങ് നടത്താൻ കഴിയില്ല എന്ന കാരണത്താലാണത്രെ ഒരു വാല് ഭാഗം ഒഴിവാക്കി ടാറിങ് നടത്തിയത്. മഴക്കാലം ആരംഭിച്ചാൽ തകർന്നുകിടക്കുന്ന ഭാഗത്തുകൂടിയുള്ള യാത്ര ദുസ്സഹമാകുമെന്നും ഓട്ടോ അടക്കമുള്ള വാഹനങ്ങൾ ഇതുവഴിയുള്ള സർവിസ് നിർത്തിവെക്കേണ്ടിവരുമെന്നും ഓട്ടോ ഡ്രൈവർ കൃഷ്ണൻ പറഞ്ഞു. പടന്നയിൽനിന്ന് എളുപ്പത്തിൽ പിലിക്കോട് ദേശീയപാതയിലേക്ക് എത്തിപ്പെടാനുള്ള ഈ റോഡ് ദേശീയപാതയിൽ ഉണ്ടാകാറുള്ള ഗതാഗതക്കുരുക്കിനും പരിഹാരമാണ്. പടം: പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഗണേഷ് മുക്ക് പിലിക്കോട് ഫാം റോഡ്. ഏതാനും മീറ്റർ അകലെ മെക്കാഡം ടാറിങ്ങും കാണാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
