Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 12:01 AM GMT Updated On
date_range 28 March 2022 12:01 AM GMTകണ്ണൂർ സർവകലാശാല കലോത്സവം
text_fieldsbookmark_border
ഇശൽമഴയോടെ പെയ്തിറങ്ങി കാസർകോട്: കത്തുന്ന മീനച്ചൂടിൽ അഞ്ചുദിനരാത്രങ്ങളെ കലയുടെ പെൻകുളിരണിയിച്ച മേളക്ക് കൊടിയിറക്കം. ഇശലുകൾ പെയ്തിറങ്ങിയ അഞ്ചാംനാൾ വേദികളെ ഹൃദ്യമാക്കി. ഇശൽമഴയിൽ ഒപ്പനച്ചുവടുകളുമായി മൊഞ്ചത്തിമാർ കാഴ്ചയുടെ നിറസമൃദ്ധിയൊരുക്കി. സമാപനദിവസം വേദി ഒന്നിലാണ് ഒപ്പന മത്സരം അരങ്ങേറിയത്. ഇതേസമയം മൂന്നും നാലും വേദികളിൽ നാടൻപാട്ടും മാപ്പിളപ്പാട്ടും. മേളയുടെ അഞ്ചു ദിനങ്ങളും ഉറങ്ങാത്ത രാത്രികളായിരുന്നു കാസർകോടിന്. മിക്ക മത്സരങ്ങളും പുലരുവോളം നീണ്ടു. നാടകമത്സരങ്ങൾ ഞായറാഴ്ച പുലർച്ച വരെ നീണ്ടു. ഞായർ അവധിക്കു പുറമെ, ബസ് പണിമുടക്ക് പിൻവലിക്കുകയും ചെയ്തതോടെ സമാപനദിവസം മേള നഗരിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. കാസർകോട് ഗവ. കോളജിൽ ആദ്യമായെത്തിയ നാട് ഏറ്റെടുത്തതിന്‍റെ സംതൃപ്തിയിലാണ് സംഘാടകർ. കോവിഡ് കാലം തീർത്ത അടച്ചുപൂട്ടലുകൾക്കുശേഷമെത്തിയ ആദ്യമേളയെ നാട് നെഞ്ചേറ്റി. അതിന്‍റെ തെളിവായിരുന്നു സ്റ്റേജിതര മത്സരങ്ങൾ തുടങ്ങിയ ബുധനാഴ്ച മുതൽ കാഴ്ചക്കാരുടെ ഒഴുക്ക്. സമാപനദിവസം രാത്രി ഏറെവൈകിയും മത്സരങ്ങൾ തുടർന്നു.
Next Story