Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 12:01 AM GMT Updated On
date_range 27 March 2022 12:01 AM GMTലെൻസ്ഫെഡ് ജില്ല സമ്മേളനം ഇന്ന്
text_fieldsbookmark_border
കാസർകോട്: ലെൻസ്ഫെഡ് ജില്ല സമ്മേളനം ഞായറാഴ്ച രാവിലെ 10ന് കാസർകോട് ചിന്മയ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് എ.സി. ജോഷി അധ്യക്ഷത വഹിക്കും. ഭൂരിഭാഗം സാധനങ്ങൾക്കുമുണ്ടായ ഭീമമായ വിലവർധനന നിർമാണ മേഖലക്ക് കനത്ത ആഘാതം ഏൽപിച്ചിരിക്കുകയാണ്. കമ്പി, സിമന്റ്, പ്ലംബിങ്, ഇലക്ട്രിക്കൽ ഹാർഡ് വെയർ, പെയിന്റ് തുടങ്ങിയവക്ക് 30 മുതൽ 50 ശതമാനംവരെ വിലക്കയറ്റമുണ്ടായി. നിർമാണ മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാറുകൽ ഇടപെടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സി.എസ്. വിനോദ് കുമാർ, എ.സി. ജോഷി, പി. രാജൻ, എൻ.വി. പവിത്രൻ, സാലി, കെ.സി. രമേശൻ, എൻ.വി. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
Next Story