Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:40 AM IST Updated On
date_range 25 March 2022 5:40 AM ISTപുഞ്ചാവി കടപ്പുറത്ത് ചുഴലിക്കാറ്റിൽ വൻ നഷ്ടം; വീടുകൾ തകർന്നു
text_fieldsbookmark_border
കാഞ്ഞങ്ങാട്: പുഞ്ചാവി കടപ്പുറത്ത് ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. നിവധി വീടുകൾക്ക് കേടുപറ്റി. തെങ്ങുകളും മരങ്ങളും കടപുഴകി. ബാലകൃഷ്ണൻ എന്നയാളുടെ ഓടുമേഞ്ഞ വീട് പൂർണമായും തകർന്നു. ആനന്ദൻ, കാർത്തി, ബേബി എന്നിവരുടെ വീടുകൾക്കും കേടുപാടുപറ്റി. തെങ്ങുകളും കാറ്റിൽ കടപുഴകി. തെങ്ങുവീണ് നിരവധി വീടുകളുടെ സൺഷേഡ് തകർന്നു. വ്യാഴാഴ്ച വൈകീട്ടാണ് പുഞ്ചാവി കടൽതീരത്ത് ചുഴലിക്കാറ്റ് പൊടുന്നനെ രൂപം കൊണ്ടത്. കഴിഞ്ഞ വർഷമുണ്ടായ ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് ഈ ഭാഗങ്ങളിൽ കടൽ കയറി നിരവധി വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. ഇതിന്റെ ആഘാതത്തിൽനിന്ന് കരകയറും മുമ്പാണ് ചുഴലിക്കാറ്റ് കരയിലേക്കുകയറി വീണ്ടും നാശം വരുത്തിയത്. knhd punjavi kadappuram chuzhali ശക്തമായ കാറ്റിലും മഴയും കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കാറ്റാടി മരം കടപുഴകിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story