Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:35 AM IST Updated On
date_range 25 March 2022 5:35 AM ISTട്രെയിനിനു സ്റ്റോപ് അനുവദിക്കുന്നത് വരുമാനം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിച്ച്
text_fieldsbookmark_border
കാസർകോട്: ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുന്നത് സ്റ്റേഷനുകളുടെ വരുമാനം ഉൾപ്പെടെയുള്ള ഘടകങ്ങൾ നോക്കിയെന്ന് രാജ്മോഹൻ ഉണ്ണിത്താന് ലോകസഭയിൽ രേഖാമൂലം മറുപടി. റവന്യൂ വിറ്റുവരവ്, സ്ഥലത്തിന്‍റെ പ്രാധാന്യം മുതലായവയെ അടിസ്ഥാനമാക്കിയാണ് റെയിൽവേ സ്റ്റേഷനുകളുടെ വർഗീകരണം നടത്തുന്നത്. നിലവിൽ യാത്രക്കാർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി റെയിൽവേ സ്റ്റേഷനുകളെ വാർഷിക യാത്രക്കാരുടെ വരുമാനവും നിശ്ചിത സ്റ്റേഷനിൽ നിന്നും യാത്രതിരിക്കുന്ന ആളുകളുടെ എണ്ണവും അടിസ്ഥാനമാക്കി തരം തിരിച്ചിരിക്കുന്നു. 2016-17 വർഷത്തെ വിവരങ്ങൾ അടിസ്ഥാനമാക്കി 2017-18 വർഷത്തിൽ ഇന്ത്യൻ റെയിൽവേ നടത്തിയ വിശകലനത്തെ തുടർന്ന് സ്റ്റേഷനുകളെ നോൺ-സബർബൻ, സബർബൻ, ഹാൾട്ട് എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. കൂടാതെ, ഈ ഗ്രൂപ്പുകളെ യഥാക്രമം നോൺ-സബർബൻ ഗ്രേഡ് (എൻ.എസ്.ജി)1-6, സബർബൻ ഗ്രേഡ് (എസ്.ജി)1-3, ഹാൾട്ട് ഗ്രേഡ് (എച്ച്.ജി)1-3 എന്നിങ്ങനെ ഗ്രേഡുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും അറിയിച്ചു. ഒരോ സ്റ്റേഷനുകളിലും ട്രെയിൻ നിർത്തുന്നതിനു പുതിയ സ്റ്റോപ്പുകളുടെ കാര്യം പരിഗണിക്കുമ്പോൾ പ്രവർത്തന സാധ്യത, ട്രാഫിക് പാറ്റേൺ, ലാഭകരമാണോ അല്ലയോ തുടങ്ങിയ ഘടകങ്ങളും ജനസംഖ്യ, നഗരത്തിന്‍റെ പ്രാധാന്യം, ട്രെയിനിന്‍റെ സ്വഭാവം, ഇതര സേവനങ്ങളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങളും കണക്കിലെടുക്കുന്നതായി റെയിൽവേ മന്ത്രി രേഖാമൂലം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story