Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:34 AM IST Updated On
date_range 25 March 2022 5:34 AM ISTകണ്ണൂർ കലോത്സവം
text_fieldsbookmark_border
അഭിപ്രായമെന്തോ ആവട്ടെ, പറഞ്ഞോളൂ മേളയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ. നല്ലതായാലും അല്ലെങ്കിലും അത് രേഖപ്പെടുത്താൻ അവസരമൊരുക്കിയിട്ടുണ്ട് സംഘാടകർ. മീഡിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേളനഗരിയുടെ മുഖ്യകവാടത്തിനു സമീപമാണ് ഇതിനായി ചുമര് മാതൃകയൊരുക്കിയത്. ബഹുവർണ കടലാസിൽ അഭിപ്രായമെഴുതി ഈ ചുമരിൽ പതിക്കാം. മേളയെക്കുറിച്ച് തന്നെ ആവണമെന്നും നിർബന്ധമില്ല. പേരും വെളിപ്പെടുത്തണമെന്നില്ല. അതുകൊണ്ടു തന്നെ നിർദേശങ്ങളും അഭിപ്രായങ്ങളും കൗതുകകരമാണ്. തണ്ണിമത്തന് ചുവപ്പ് അൽപം കൂടിപ്പോയെന്നാണ് ഒരാളുടെ കമന്‍റ്. കലക്കീട്ടോ തുടങ്ങി അഭിനന്ദനങ്ങളും യഥേഷ്ടം. അഭിപ്രായമെഴുതാനും അത്യാവശ്യം തിരക്കുണ്ട്. photo സെൽഫി കോർണർ... സെൽഫിയെടുക്കാനൊരിടം തിരഞ്ഞ് നേരം കളയേണ്ട. കോളജ് അങ്കണത്തിൽ ഇൻസ്റ്റഗ്രാം മാതൃകയാണ് ഇതിനായി ഒരുക്കിയത്. കലോത്സവത്തിന് എത്തുന്നവരെല്ലാം ഇവിടെയൊന്നുകയറി സെൽഫിയെടുക്കും. പല ആംഗിളിൽ ഫോട്ടോയെടുത്ത് ഉടൻ കോളജ് വാട്സ്ആപ് ഗ്രൂപ്പിലോ എഫ്.ബിയിലോ ഇൻസ്റ്റയിലോ ഷെയർ ചെയ്യണം. ഇതൊക്കെ തന്നെയല്ലേ മേളയിലെ നേരംപോക്ക് എന്നാണ് കുട്ടികൾക്ക് ഇതേക്കുറിച്ച് പറയാനുള്ളത്. കോളജ് തല കലോത്സവംപോലും മുടങ്ങി വർഷം രണ്ടു പിന്നിട്ടശേഷം കിട്ടിയ കൂടിച്ചേരൽ ശരിക്കും ആഘോഷിക്കുകയാണ് ഇവർ. മുഖ്യകവാടത്തിലും മരച്ചുവട്ടിലുമെല്ലാം ഫോട്ടോയെടുക്കുന്നവരുടെ തിരക്കുകൂടിയാണ് മേളയുടെ വിശേഷം. photo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story