Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:32 AM IST Updated On
date_range 25 March 2022 5:32 AM ISTകോൺഗ്രസ് ഡിജിറ്റൽ മെമ്പർഷിപ് കൺട്രോൾ റൂം തുറന്നു
text_fieldsbookmark_border
കാസർകോട്: ഇന്ത്യൻ നാഷനൽ കോൺഗ്രസ് അംഗങ്ങളാവുന്നതിലേക്കുള്ള ഡിജിറ്റൽ മെമ്പർഷിപ് കാമ്പയിൻ പ്രവർത്തനം ഊർജിതമാക്കാൻ ഡി.സി.സി. ഓഫിസിൽ കൺട്രോൾറൂം പ്രവർത്തനമാരംഭിച്ചു. ഡി.സി.സി പ്രസിഡന്‍റ് പി.കെ. ഫൈസൽ ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല ചീഫ് കോഓഡിനേറ്റർ വിനോദ് കുമാർ പള്ളയിൽ വീട് അധ്യക്ഷത വഹിച്ചു. മെമ്പർഷിപ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ യോഗങ്ങൾ പൂർത്തിയായി. ഒന്നരലക്ഷം കോൺഗ്രസ് അംഗങ്ങളെ ചേർക്കാൻ തീരുമാനിച്ചു. മാർച്ച് 25 മുതൽ ഒരാഴ്ച സമ്പൂർണ മെമ്പർഷിപ് വാരാചരണമായി ആചരിക്കും. കെ.പി.സി.സി മുതൽ ബൂത്ത് വരെയുള്ള നേതാക്കന്മാർ ഈ ദിവസങ്ങളിൽ മെമ്പർഷിപ് കാമ്പയിനിന് വീടുകൾ കയറി നേതൃത്വം നൽകും. ബ്ലോക്ക് തലങ്ങളിൽ മെമ്പർഷിപ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഡി.സി.സി ഭാരവാഹികൾക്ക് ട്രെയിനർമാർക്കും ചുമതല നൽകി. ചടങ്ങിൽ ഡി.സി.സി ഭാരവാഹികളായ വി.ആർ. വിദ്യാസാഗർ, പി.വി. സുരേഷ്, കരുൺ താപ്പ, മാമുനി വിജയൻ, സി.വി. ജെയിംസ്, ഹരീഷ് പി. നായർ, ടോമി പ്ലാച്ചേരി, കെ.വി.സുധാകരൻ, സുന്ദര ആരിക്കാടി, ബലരാമൻ നമ്പ്യാർ ട്രെയിനർമാരായ മണികണ്ഠൻ ഓമ്പയിൽ, അഡ്വ. ശ്രീജിത്ത് മാടക്കൽ, അഡ്വ.കെ.വി. രാജേന്ദ്രൻ, രാജേഷ് പള്ളിക്കര, ഡാർലിൻ ജോർജ്, എ. ശ്രീനാഥ്, രതീഷ് രാഘവൻ എന്നിവർ സംസാരിച്ചു. membership campaign ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഡിജിറ്റൽ മെമ്പർഷിപ് കാമ്പയിൻ കൺട്രോൾ റൂം ഡി.സി.സി പ്രസിഡന്‍റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story