Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightശാസ്ത്രീയ പ്രീ സ്കൂൾ...

ശാസ്ത്രീയ പ്രീ സ്കൂൾ ലക്ഷ്യവുമായി പ്രശിക്ഷ പരിശീലനം

text_fields
bookmark_border
ശാസ്ത്രീയ പ്രീ സ്കൂൾ ലക്ഷ്യവുമായി പ്രശിക്ഷ പരിശീലനം
cancel
ചെറുവത്തൂർ: ശാസ്ത്രീയവും അന്തർദേശീയ നിലവാരത്തിലുള്ളതുമായ പ്രീ സ്കൂളുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപിക ശാക്തീകരണ പരിപാടി പ്രശിക്ഷ 2022 സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് ജില്ലയിലെ 41 അംഗീകൃത പ്രീ സ്കൂളുകളിലെ 73 അധ്യാപികമാർക്കാണ് ദ്വിദിന പരിശീലനം നൽകിയത്. കുട്ടികളുടെ വ്യക്തിത്വ വികാസ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന ശേഷികൾ നേടാൻ സംഗീതം, നിർമാണം, കഥ, അഭിനയം, വായന തുടങ്ങിയ പ്രവർത്തനയിടങ്ങളുമായി ബന്ധപ്പെടുത്തി എങ്ങനെ മികച്ച അനുഭവങ്ങളൊരുക്കാം, പ്രീ സ്കൂൾ പഠനാനുഭവങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യാം, നിർമാണ ശില്പശാലയിലൂടെയും കഥാ ശില്പശാലയിലൂടെയും എങ്ങനെ കുട്ടികളുടെ ശേഷി വികസനം ഉറപ്പാക്കാം തുടങ്ങിയ സെഷനുകളായിരുന്നു പ്രശിക്ഷയുടെ ഭാഗമായി നൽകിയത്. ജില്ലയിലെ ആദ്യത്തെ മാതൃക പ്രീ സ്കൂളായ മേലാങ്കോട്ട് ജി.യു.പി സ്കൂൾ 2021 ഡിസംബറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നാടിന് സമർപ്പിക്കുകയുണ്ടായി. ഈ വർഷം ഒമ്പത് മാതൃക പ്രീസ്കൂളുകളാണ് ജില്ലയിൽ പ്രവർത്തനസജ്ജമാവുന്നത്. പ്രശിക്ഷ പരിശീലനം രണ്ട് ബാച്ചുകളിലായി ബി.ആർ.സി ബേക്കൽ, ജി.യു.പി സ്കൂൾ പുതിയകണ്ടം എന്നിവിടങ്ങളിലായി സംഘടിപ്പിച്ചു. ജില്ലതല ഉദ്ഘാടനം പുതിയകണ്ടം ജി.യു.പി സ്കൂളിൽ ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം. ബാലൻ നിർവഹിച്ചു. ബി.ആർ.സി ബേക്കലിൽ നടന്ന പരിശീലനം സമഗ്രശിക്ഷ ജില്ല പ്രോജക്ട് കോഓഡിനേറ്റർ പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ ജില്ല പ്രോഗ്രാം ഓഫിസർമാരായ കെ.പി. രഞ്ജിത്ത്, എം.എം. മധുസൂദനൻ, ഡയറ്റ് ലെക്ചറമാരായ വിനോദ് കുട്ടമത്ത്, ഇ.വി. നാരായണൻ, ബി.ആർ.സി പ്രവർത്തകരായ രാജഗോപാലൻ, സനിൽ കുമാർ, റോഷ്ന, ആശ, നിമ്മി, ജുബൈരിയ എന്നിവർ ക്ലാസെടുത്തു. പടം.. പുതിയകണ്ടം ഗവ. യു.പി സ്കൂളിൽ നടന്ന പ്രശിക്ഷ പരിശീലന പരിപാടിയിൽനിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story