Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:32 AM IST Updated On
date_range 25 March 2022 5:32 AM ISTപുരസ്കാരം ഏറ്റുവാങ്ങി
text_fieldsbookmark_border
കാസർകോട്: കഴിഞ്ഞ വർഷത്തെ ഡിഗ്രി വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രിയുടെ സ്റ്റുഡന്‍റ് എക്സലൻസ് അവാർഡ് തിരുവനന്തപുരം സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ പൈക്ക ചാത്തപ്പാടിയിലെ നിഹാല നെസീഫ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. തൃശൂർ വിമല കോളജിലെ ഏറ്റവും ഉയർന്ന മാർക്കുകാരി കൂടിയാണ്. റിട്ട. അധ്യാപകൻ സി.എച്ച്. അബ്ദുല്ലക്കുഞ്ഞിയുടെയും ഉദുമ പടിഞ്ഞാർ സൈഫുന്നിസയുടെയും മകളാണ്. ഏക സഹോദരൻ മുഹമ്മദ് നശീത്, കോഴിക്കോട് എൻജിനീയറിങ് കോളജ് ബി.ടെക് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story