Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:32 AM IST Updated On
date_range 25 March 2022 5:32 AM ISTമഴ പെയ്യുമ്പോഴേക്കും ബളാൽ ടൗണിൽ വെള്ളപ്പൊക്കം
text_fieldsbookmark_border
നീലേശ്വരം: വേനൽചൂടിൽ ആശ്വാസമായി മലയോരത്ത് മഴ പെയ്തപ്പോഴും ബളാൽ ടൗണിലുള്ളവർക്ക് അത് ദുരിതമായി മാറി. വർഷങ്ങളായി ബളാൽ ടൗൺ നേരിടുന്ന പ്രശ്നമാണിത്. ഒരു മഴപെയ്ത് ഒഴിയുംമുമ്പേ ബളാൽ വെള്ളത്തിൽ മുങ്ങും. ഭൂമിശാസ്ത്രപരമായി ചരിഞ്ഞ സ്ഥലമാണെങ്കിലും മഴവെള്ളം മുഴുവനും റോഡിലൂടെയാണ് ഒഴുകുന്നത്. ഓവുചാലുകൾ നോക്കുകുത്തിയായി മാറി. ബളാലിലെ വ്യാപാരികളും ഡ്രൈവർമാരും അതുപോലെ വിവിധ സർക്കാർ ഓഫിസുകളിലേക്ക് വരുന്നവരുമൊക്കെ ഈ ദുരിതം അനുഭവിക്കേണ്ട അവസ്ഥയാണ്. തൊട്ടടുത്താണ് ബളാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. കൊച്ചുകുട്ടികൾ അടക്കം ഈ മലവെള്ളം താണ്ടിവേണം വീടുകളിലെത്താൻ. അപകടം ക്ഷണിച്ചുവരുത്തുകയാണ് ഇവിടെ അധികൃതർ. ഇതിന് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം മഴക്കാലത്ത് ഉണ്ടാവുന്ന ദുരിതം പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിൽ ദുരിതമായിരിക്കും. പടം: nlr flood വ്യാഴാഴ്ച വൈകീട്ടുപെയ്ത മഴയിൽ ബളാൽ ടൗണിലെ വെള്ളപ്പൊക്കം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story