Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:32 AM IST Updated On
date_range 25 March 2022 5:32 AM ISTഇന്ന് വേദിയുണരും
text_fieldsbookmark_border
കാസർകോട്: കലകളുടെ നാട്ടിൽ ഇന്ന് നൃത്തച്ചുവടുകൾ അരങ്ങുതകർക്കും. രണ്ടു നാൾ നീണ്ട സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയാക്കിയാണ് വേദികൾ സജീവമാകുന്നത്. അടച്ചുപൂട്ടൽ നാളുകൾ നൽകിയ വിരസതയിൽനിന്ന് മേളക്കാലം കാമ്പസിന് നൽകിയത് പുത്തനുണർവ്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽനിന്നുള്ള പ്രതിഭകൾക്കൊപ്പം നാട്ടുകാരുമെത്തിയതോടെ മേള അക്ഷരാർഥത്തിൽ അത്യുത്തരദേശത്തിന്‍റെ ഉത്സവമായി. സ്വകാര്യ ബസ് സമരമായിട്ടും രണ്ടാംദിനത്തിലും മേള നഗരിയായ കാസർകോട് ഗവ. കോളജിലേക്ക് ഒട്ടേറെ പേരാണ് എത്തിയത്. അഞ്ചുനാൾ നീളുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മുഖ്യവേദിയായ 'മലയാള'ത്തിൽ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷനാവും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, മാധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാർ, ചലച്ചിത്ര താരം മെറിന മൈക്കിൾ എന്നിവർ മുഖ്യാതിഥികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story