Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസര്‍കോട്...

കാസര്‍കോട് കലക്ടറേറ്റില്‍ 'തീപിടിത്തം'

text_fields
bookmark_border
കാസർകോട്​: രാവിലെ 11 ഓടെ കലക്ടറേറ്റില്‍ മുഴങ്ങിക്കേട്ട സൈറണ്‍ ശബ്ദത്തില്‍ ജീവനക്കാര്‍ ഒരു നിമിഷം പകച്ചു. പിന്നാലെ തീപിടിച്ചെന്ന അനൗണ്‍സ്മെന്‍റും. കലക്ടറേറ്റിലെ പ്രധാന ബ്ലോക്കിലെ ടെറസില്‍നിന്നും തീയും പുകയും ഉയര്‍ന്നു. പിന്നെ രക്ഷാപ്രവര്‍ത്തനവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവും പൊലീസും രംഗത്ത്. ഫയര്‍ ആന്‍ഡ് ​െറസ്‌ക്യൂവി‍ൻെറ തീ അണയ്ക്കാനുള്ള രണ്ട് യൂനിറ്റ് വാഹനങ്ങള്‍ കലക്ടറേറ്റിലെ പ്രധാന കവാടത്തിലേക്ക് ചീറിപ്പാഞ്ഞെത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. പ്രധാന ബ്ലോക്കിലെ റവന്യൂ വിഭാഗത്തിലെ 18 സെക്​ഷനുകളിലെയും മറ്റു വകുപ്പുകളിലെയും ജീവനക്കാരെ കലക്ടറേറ്റിന് മുന്നിലെ അസംബ്ലി പോയന്‍റിലേക്ക് മാറ്റി. തീപിടിത്തത്തില്‍ അകപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നാം നിലയില്‍ അകപ്പെട്ട ജീവനക്കാരനായ അഖിലിനെ ഫയര്‍ ആന്‍ഡ് ​െറസ്‌ക്യൂ സേന താഴേക്കെത്തിച്ചു. പൊള്ളലേറ്റ അഖിലിന് പ്രഥമ ശുശ്രൂഷ നല്‍കി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തീയണയ്ക്കാനും ആള്‍ക്കാരെ ഒഴിപ്പിക്കാനും ഉള്‍പ്പെടെ പൊലീസും ഫയര്‍ ആന്‍ഡ് റസ്‌ക്യൂവും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം 20 മിനിറ്റോളം നീണ്ടു. ആസാദീ കാ അമൃത് മഹോത്സവത്തി‍ൻെറ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ജില്ല ഫയര്‍ ഓഫിസര്‍ എ.ടി. ഹരിദാസന്‍, പി.വി. പ്രകാശ് കുമാര്‍, ഒ.പി. രാധാകൃഷ്ണന്‍, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ. കെ. പ്രശാന്ത്​ എന്നിവർ നിയന്ത്രിച്ചു. കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ആര്‍.ഡി.ഒ. അതുല്‍ സ്വാമിനാഥ്, എ.ഡി.എം.എ കെ. രമേന്ദ്രന്‍, എച്ച്.എസ് കെ.ജി മോഹന്‍, ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എസ്. സജീവ്, ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, കെ. സുരേശ, കെ. മഹേശന്‍, ദിനൂപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. padam: MOCKDRILL4.jpg, MOCKDRILL 2.jpg, MOCKDRILL 3.jpg, MOCKDRILL 1.jpg
Show Full Article
Next Story