Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:28 AM IST Updated On
date_range 24 March 2022 5:28 AM ISTജില്ല ക്ഷീരകര്‍ഷക സംഗമം കാലിക്കടവില്‍ ആരംഭിച്ചു
text_fieldsbookmark_border
കാലിക്കടവ്: രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ല ക്ഷീര കര്‍ഷക സംഗമം ആരംഭിച്ചു. കന്നുകാലി പ്രദര്‍ശന ഉദ്ഘാടനം മടിവയലില്‍ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. പ്രസന്നകുമാരി നിര്‍വഹിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. ലക്ഷ്മി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ. സുമേശന്‍ പതാക ഉയര്‍ത്തി. വ്യാഴാഴ്ച കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്ഷീര കര്‍ഷക സംഗമവും ക്ഷീര വികസന സെമിനാറും സംസ്ഥാന ക്ഷീര വികസന- മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ല ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, െഡയറി എക്സിബിഷന്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, പൊതുസമ്മേളനം, അവാര്‍ഡ് വിതരണം, ക്ഷീര കര്‍ഷക സെമിനാര്‍, ഗവ്യജാലകം, വിവിധ മത്സരപരിപാടികള്‍ എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story