Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 11:58 PM GMT Updated On
date_range 23 March 2022 11:58 PM GMTപൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
കാസർകോട്: പൊലീസിനുനേരെ വെടിയുതിർത്ത കേസിലും കാർ തട്ടിയെടുത്ത കേസിലും പ്രതിയായ മിയാപ്പദവിലെ അബ്ദുല്‍ റഹീമിനെ (38) കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പ് പൈവളിഗെയില്‍ ഇബ്രാഹിം ബാത്തിഷയെന്നയാളുടെ കാര്‍ തട്ടിയെടുത്ത കേസിലും ഒരു വർഷം മുമ്പ് പൊലീസിനുനേരെ വെടിയുതിർത്ത കേസിലും പ്രതിയാണ് റഹീം. ഇയാൾ പൈവളിഗെ ബായിക്കട്ടയില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് മഞ്ചേശ്വരം എസ്.ഐ ടോണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസിനെ കണ്ട റഹീം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. കാറിനെ പിന്തുടര്‍ന്നതോടെ പൊലീസ് ജീപ്പിനെ ഇടിച്ചുമറിച്ചിടാൻ ശ്രമിച്ചു. ഈ ശ്രമം നടക്കാതെ വന്നപ്പോൾ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിൽ പൊലീസ് പിടികൂടുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് റഹീമിനെയും സംഘത്തെയും പിടിക്കാന്‍ അന്നത്തെ കാസര്‍കോട് ഡിവൈ.എസ്.പി, പി.പി. സദാനന്ദൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശ്രമം നടത്തിയിരുന്നു. മിയാപ്പദവ് ബാളിയുരില്‍ രാത്രിയുണ്ടായ സംഭവത്തിൽ പ്രതികൾ പൊലീസിനുനേരെ വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നു. മഞ്ചേശ്വരം, തൃശൂര്‍ പൊലീസ് സ്റ്റേഷനുകളിലായി റഹീമിനെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ബാത്തിഷയില്‍നിന്ന് തട്ടിയെടുത്ത കാര്‍ കര്‍ണാടകയില്‍ അപകടത്തില്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. Abdul rahim
Next Story