Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമഞ്ചേശ്വരത്ത്​...

മഞ്ചേശ്വരത്ത്​ ക്രിമിനൽ കേസ് പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
മഞ്ചേശ്വരം: നിരവധി കേസുകളിൽ പ്രതികളായ മൂന്നുപേരെ കാപ്പ ചുമത്തി റിമാൻഡ്​ ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കടമ്പാർ മോർത്തന ഹൗസിൽ മുഹമ്മദ്‌ അസ്‌കർ (25), മിയപദവ്​ കണിയൂർ ആയിഷ മൻസിലിൽ ഇബ്രാഹീം അർഷാദ് (26), ഉപ്പള മുസ്തഫ മൻസിലിൽ റൗഫ്​ എന്ന മീശ റൗഫ് ​(41) എന്നിവരെയാണ്​ റിമാൻഡ്​ ചെയ്തത്​. ഇതിൽ അസ്‌കർ പിടിച്ചുപറി, സംഘടിത കവർച്ച, വധശ്രമം, മയക്കുമരുന്ന് കടത്ത്, വെടിവെപ്പ് തുടങ്ങിയ വകുപ്പുകളിലായി പത്തിലധികം കേസുകളിൽ പ്രതിയാണ്. ഇബ്രാഹീം അർഷാദ് കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വധശ്രമം, വെടിവെപ്പ് വകുപ്പുകളിൽപെട്ട ഏഴു കേസുകളിൽ പ്രതിയാണ്. കാസർകോട്​, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്​ റൗഫ് എന്ന മീശ റൗഫ്. കാസർകോട്​ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമക്കേസിലും ചാരായ കടത്തുകേസിലും പ്രതിയായ കുഡ്​ലു ആലങ്കോട്​ സ്വദേശി ദീപക്കിനെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്​. Ibrahim Arshad rauf askar
Show Full Article
Next Story