Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസിൽവർ ലൈനിനെതിരെ...

സിൽവർ ലൈനിനെതിരെ ബി.ജെ.പി പദയാത്ര

text_fields
bookmark_border
കാസർകോട്​: സിൽവർലൈനിനെതിരെ പദയാത്ര നടത്താൻ ബി.ജെ.പി ജില്ല കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്‍റ്​ രവീശ തന്ത്രി കുണ്ടാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നരലക്ഷം കോടിയോളം ചെലവുവരുന്ന ഈ പദ്ധതി കേരളത്തെ കടക്കെണിയിലാക്കും. ഈ പദ്ധതിക്കെതിരെ കൺവെൻഷൻ, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സംഗമം, ജനകീയ പാർലമൻെറ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. സമര പരിപാടികളുടെ ഭാഗമായി ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ നയിക്കുന്ന കെ-റെയിൽ വിരുദ്ധ പദയാത്ര 25 ന് നീലേശ്വരത്തു നിന്നും ആരംഭിച്ച് കാഞ്ഞങ്ങാട് സമാപിക്കും. 26 ന് പാലക്കുന്നിൽനിന്നും ആരംഭിച്ച് കാസർകോട്​ സമാപിക്കും. 25 ന് 2.30 ന് നീലേശ്വരം കോൺവെന്‍റ്​ ജങ്​ഷനിൽ ബി.ജെ.പി ദേശീയ വൈസ്​ പ്രസിഡന്‍റ്​ എ.പി. അബ്​ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ സന്ദീപ് ജി. വാര്യർ സംസാരിക്കും. 26 ന് 2.30 ന് പാലക്കുന്നിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.കെ. പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ സംസ്​ഥാന സെക്രട്ടറി കെ. രഞ്ജിത്ത് സംസാരിക്കുമെന്നും ജില്ല പ്രസിഡന്‍റ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story