Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 12:00 AM GMT Updated On
date_range 23 March 2022 12:00 AM GMTഅശോകനും കൂട്ടാളിയും കവർന്ന സ്വർണാഭരണങ്ങളിൽ പകുതി ഭാഗം കണ്ടെത്തി
text_fieldsbookmark_border
കാഞ്ഞങ്ങാട്: തായന്നൂർ കറുവളപ്പിലെ പ്രഭാകരന്റെ വീട്ടിൽ നിന്നും അശോകനും കൂട്ടാളിയും കവർന്ന സ്വർണാഭരണങ്ങളിൽ ഒരു ഭാഗവും ഒരു മൊബൈൽ ഫോണും കണ്ടെത്തി. ഒളിവിൽ കഴിയുന്ന അശോകന്റെ കൂട്ടാളി ബന്തടുക്ക സ്വദേശിയായ ബസ് കണ്ടക്ടർ മഞ്ജുനാഥനിൽനിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. റിമാൻഡിൽ കഴിയുകയായിരുന്ന മഞ്ജുനാഥിനെ കഴിഞ്ഞ ദിവസം അമ്പലത്തറ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്നേ മുക്കാൽ പവൻ സ്വർണാഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളുമാണ് കവർന്നത്. ചോദ്യം ചെയ്യലിലാണ് രണ്ടുപവൻ സ്വർണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. അവശേഷിക്കുന്ന സ്വർണം അശോകന്റെ കൈവശമാണുള്ളതെന്ന് മഞ്ജുനാഥ് പൊലീസിനോട് പറഞ്ഞു. ഹോസ്ദുർഗ് കോടതി കസ്റ്റഡിയിൽ വിട്ട മഞ്ജുനാഥിനെ അമ്പലത്തറ എസ്.ഐ മധുസൂദനൻ മടിക്കൈ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കാസർകോട്ടെ ജ്വല്ലറിയിൽ നിന്നാണ് ഉരുക്കിയ സ്വർണം കണ്ടെത്തിയത്. കാസർകോട്ടെ കടയിൽ വിറ്റ സാംസങ് കമ്പനി ഫോണും പൊലീസ് പിടിച്ചെടുത്തു. മുഖ്യപ്രതി അശോകൻ ഇപ്പോഴും മടിക്കൈ കാട്ടിനുള്ളിലാണ്.
Next Story