Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 12:00 AM GMT Updated On
date_range 23 March 2022 12:00 AM GMTകോവിഡ് രോഗികൾ ആറ്
text_fieldsbookmark_border
കാസര്‍കോട്: ജില്ലയില്‍ ആറുപേര്‍ കൂടി കോവിഡ് പോസിറ്റിവായി. ചികിത്സയിലുണ്ടായിരുന്ന നാലുപേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവില്‍ 38 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1350. ജില്ലയില്‍ 188 പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടുതല്‍ ഹാജരുള്ള എസ്.ടി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ധനസഹായം കാസര്‍കോട്: ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസറുടെ സേവനപരിധിയില്‍ വരുന്ന ലോവര്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തിൽപെട്ട വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്കുള്ള പ്രത്യേക പ്രോത്സാഹന ധനസഹായം വിതരണം ചെയ്യുന്നതിന് അര്‍ഹരായവരുടെ പേരുവിവരങ്ങള്‍ സ്‌കൂള്‍ മേധാവികളില്‍നിന്ന് ക്ഷണിക്കുന്നു. നടപ്പ് അധ്യയനവര്‍ഷം 75 ശതമാനത്തില്‍ കൂടുതല്‍ ഹാജരുള്ള പട്ടികവര്‍ഗ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്കാണ് തുക വിതരണം ചെയ്യുന്നത്. ബന്ധപ്പെട്ട വിദ്യാർഥികളുടെ വിവരം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ എക്‌സല്‍ ഷീറ്റില്‍ തയാറാക്കി മാര്‍ച്ച് 24ന് വൈകീട്ട് അഞ്ചിനകം കാസർകോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസിലേക്ക് ഇ-മെയില്‍ ചെയ്യേണ്ടതും ആയതിന്റെ ഒപ്പ് വെച്ച ഹാര്‍ഡ് കോപ്പി ഹാജര്‍ സംബന്ധിച്ച സാക്ഷ്യപത്രം സഹിതം ഓഫിസില്‍ ലഭ്യമാക്കേണ്ടതുമാണ്. ഫോണ്‍: 04994 255466.
Next Story