Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 11:59 PM GMT Updated On
date_range 22 March 2022 11:59 PM GMT'തെളിനീരൊഴുകും നവകേരളം' പ്രചാരണ പരിപാടിക്ക് തുടക്കം
text_fieldsbookmark_border
കാസർകോട്: 'തെളിനീരൊഴുകും നവകേരളം' പരിപാടിയുടെ ജില്ലയിലെ പ്രചാരണ ഉദ്ഘാടനത്തിന്റെ ഭാഗമായി പരിപാടിയുടെ ലോഗോ-ബ്രോഷര്‍ പ്രകാശനം, നവകേരള കർമപദ്ധതിയുടെ മാര്‍ഗരേഖ പ്രകാശനം എന്നിവ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും മാസ്‌കട്ട് പ്രകാശനം ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദും നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, ജില്ല പഞ്ചായത്ത് മെംബര്‍മാര്‍, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍, ഹരിത കേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ജെയ്‌സണ്‍ മാത്യു, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസ്സുകളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തുന്നതിനുമായാണ് 'തെളിനീരൊഴുകും നവകേരളം' പരിപാടി സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 22 ലോക ജലദിനത്തില്‍ പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെ വിവിധ വകുപ്പുകളുടെ സഹകരണത്തില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഫോട്ടോ -THELINEEROZHUKUM - DIST PANCHAYATH PRESI.jpg 'തെളിനീരൊഴുകും നവകേരളം' പരിപാടിയുടെ ജില്ലയിലെ പ്രചാരണ ഉദ്ഘാടനത്തിന്റെ ഭാഗമായി പരിപാടിയുടെ ലോഗോ- ബ്രോഷര്‍ പ്രകാശനം, നവകേരള കര്‍മപദ്ധതിയുടെ മാര്‍ഗരേഖ പ്രകാശനം എന്നിവ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിക്കുന്നു ഫോട്ടോ - THELINEEROZHUKUM COLLECTOR.jpg തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ജില്ലയിലെ പ്രചാരണ ഉദ്ഘാടനത്തിന്റെ ഭാഗമായി പരിപാടിയുടെ മാസ്‌കട്ട് പ്രകാശനം ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍വഹിക്കുന്നു
Next Story