Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനീലേശ്വരം നഗരസഭ...

നീലേശ്വരം നഗരസഭ ബജറ്റ്: ശുചിത്വത്തിനും കുടിവെള്ളത്തിനും മുൻഗണന

text_fields
bookmark_border
നീലേശ്വരം: 'ശുചിത്വ സുന്ദര നഗരം', 'ഏവർക്കും കുടിവെള്ളം' എന്നീ ലക്ഷ്യങ്ങളിലൂന്നി നഗരത്തി​ന്റെ സമഗ്ര വികസനത്തിന് വിവിധ പദ്ധതികളുമായി നീലേശ്വരം നഗരസഭ ബജറ്റ്​. കടിഞ്ഞിമൂല, വേളുവയൽ, കിഴക്കേക്കര, പാണ്ടിക്കോട്ട്, പുറത്തേകൈ, തൈക്കടപ്പുറം, നീലായി, ഇടിച്ചൂടി തുടങ്ങിയ പ്രദേശങ്ങളിൽ പുതിയ കുടിവെള്ള പദ്ധതി തുടങ്ങുന്നതിന്​ രണ്ടു കോടി ബജറ്റിൽ മാറ്റിവെച്ചു. സമഗ്ര കുടിവെള്ള പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന്​ 10 ലക്ഷം അനുവദിച്ചു. 25 ലക്ഷം രൂപ ചെലവിൽ ചിറപ്പുറം പ്ലാൻറിലെ റിസോഴ്സ് റിക്കവറി സൻെറർ നവീകരിക്കും. ശേഖരിക്കുന്ന പ്ലാസ്റ്റിക് സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനുള്ള കെട്ടിട സൗകര്യമൊരുക്കാനും ആധുനിക യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനും ലോകബാങ്ക് സഹായത്തോടെ ഒരുകോടി രൂപ ചെലവഴിക്കും. ഉറവിട മാലിന്യ സംസ്കരണത്തിനായി 10 ലക്ഷം, ചിറപ്പുറം ശ്മശാനം വാതക ശ്മശാനമാക്കി മാറ്റുന്നതിന് കെട്ടിട സൗകര്യങ്ങൾക്കായി 48 ലക്ഷം, നാരാംകുളങ്ങര, മന്ദംപുറം, പാലായി, പട്ടേന, ചാത്തമത്ത് ചിറപ്പുറം, പള്ളിക്കര, അമരാച്ചേരി പൊതുകുളങ്ങൾ ശുചീകരിച്ച് സംരക്ഷിക്കാൻ 50 ലക്ഷം എന്നിങ്ങനെ നീക്കിവെച്ചു. രാജാറോഡ് വികസനത്തിന്റെ പ്രവർത്തനങ്ങൾക്ക് 25 ലക്ഷവും കച്ചേരിക്കടവ് പാലം - അപ്രോച്ച് റോഡ് നിർമാണത്തി​ന്റെ അനുബന്ധ പ്രവൃത്തിക്ക് 10 ലക്ഷവും വകയിരുത്തി. റോഡുകളുടെ നവീകരണത്തിനും പുതിയ റോഡുകളുടെ നിർമാണത്തിനുമായി നാലുകോടി, കടിഞ്ഞിമൂല - മാട്ടുമ്മൽ - കോട്ടപ്പുറം റോഡ് പാലത്തിന്റെ അപ്രോച്ച് റോഡിനായി 10 ലക്ഷം, തളി ക്ഷേത്രം, തെരുറോഡ് ഉൾപ്പെടെ പ്രവൃത്തിയുടെ അനുബന്ധ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയും മാറ്റിവെച്ചു. നഗരസഭ പുതിയ ഓഫിസ് കെട്ടിടം അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കി ഈ വർഷം ഉദ്ഘാടനം ചെയ്യും. പുതിയ ഓഫിസിൽ സോളാർ പാനൽ സ്ഥാപിക്കാൻ 10 ലക്ഷവും ഫർണിച്ചറടക്കം അനുബന്ധ സൗകര്യങ്ങളൊരുക്കാൻ 25 ലക്ഷവും നഗരസഭ സേവനങ്ങൾ ഓൺലൈനാക്കി മാറ്റാൻ 10 ലക്ഷവും നൽകും. ബേക്കൽ റിസോർട്സ് ഡെവലപ്മൻെറ് കോർപറേഷൻ നിർവഹണ ഏജൻസിയായി നടപ്പാക്കുന്ന ഈ പദ്ധതിക്കുവേണ്ടി 25 സൻെറ് ഭൂമി കൈമാറുന്ന വിഷയത്തിൽ നഗരസഭ നിരാക്ഷേപ സാക്ഷ്യപത്രം നൽകി. അഴിത്തലയിൽ ടൂറിസ്റ്റുകളുടെ വാഹന പാർക്കിങ് യാർഡിനായി ബജറ്റിൽ അഞ്ച്​ ലക്ഷം രൂപ അനുവദിക്കും. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ബജറ്റ് അവതരിപ്പിച്ചു. budget33.jpg നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ബജറ്റ് അവതരിപ്പിക്കുന്നു
Show Full Article
Next Story